ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി സഞ്ജുവടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍, ഗില്ലിന് തിരിച്ചടി | ICC T20 ranking, Indian players including Sanju Samson make gains, details here Malayalam news - Malayalam Tv9

ICC T20 Ranking: ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി സഞ്ജുവടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍, ഗില്ലിന് തിരിച്ചടി

Published: 

10 Sep 2025 20:21 PM

ICC T20 Ranking Latest updates: ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇന്ത്യന്‍ താരം തിലക് വര്‍മയാണ് രണ്ടാമത്. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍, ട്രാവിസ് ഹെഡ്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മൂന്ന് മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍

1 / 5ടി20യിലെ ബാറ്റര്‍മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇന്ത്യന്‍ താരം തിലക് വര്‍മയാണ് രണ്ടാമത്. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍, ട്രാവിസ് ഹെഡ്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മൂന്ന് മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍ (Image Credits: PTI)

ടി20യിലെ ബാറ്റര്‍മാരുടെ റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇന്ത്യന്‍ താരം തിലക് വര്‍മയാണ് രണ്ടാമത്. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍, ട്രാവിസ് ഹെഡ്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മൂന്ന് മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍ (Image Credits: PTI)

2 / 5

നിലവില്‍ ടി20 ടീമിലില്ലെങ്കിലും യശ്വസി ജയ്‌സ്വാള്‍ പതിനൊന്നാമതുണ്ട്. നേരത്തെ പത്താമതായിരുന്നു താരം. റുതുരാജ് ഗെയ്ക്വാദ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 26-ാമതെത്തി (Image Credits: PTI)

3 / 5

മലയാളി താരം സഞ്ജു സാംസണും ഒരു സ്ഥാനം മെച്ചപ്പെടുത്തി. നേരത്തെ 35-ാമതായിരുന്ന സഞ്ജു ഇപ്പോള്‍ 34-ാമതാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 43-ാമതാണ്. ഗില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി (Image Credits: PTI)

4 / 5

ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡുഫിയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ടാമതുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് മുന്നില്‍. നാലാമതാണ് താരം (Image Credits: PTI)

5 / 5

രവി ബിഷ്‌ണോയ് ആറാമതാണ്. അര്‍ഷ്ദീപ് സിങും, അക്‌സര്‍ പട്ടേലും ഓരോ സ്ഥാനം വീതം മെച്ചപ്പെടുത്തി. അര്‍ഷ്ദീപ് പത്താമതും, അക്‌സര്‍ 13-ാമതുമായാണ് പുതിയ റാങ്കിങില്‍ ഇടം പിടിച്ചത്. ടീമുകളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയയാണ് രണ്ടാമത് (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും