AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Post Office Medical Insurance: 899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് വേണോ? ഇത്രയും ചെയ്താൽ മതി

Post Office Health Insurance: വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾക്കിടയിൽ സാധാരണക്കാർക്ക് ആശ്വാസമായി ഇന്ത്യ പോസ്റ്റ് ഓഫീസും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നുണ്ടെന്ന് അറിയാമോ? കേവലം 899 രൂപ പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്.

Post Office Medical Insurance: 899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് വേണോ? ഇത്രയും ചെയ്താൽ മതി
പ്രതീകാത്മക ചിത്രംImage Credit source: seng kui Lim / 500px/Getty Images
Nithya Vinu
Nithya Vinu | Published: 11 Mar 2026 | 11:25 AM

അപ്രതീക്ഷിതമായ കടന്നുവരുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും നിങ്ങളെ തകർക്കും. ഇത്തരം സാഹചര്യങ്ങളിലാണ് മെഡിക്കൽ ഇൻഷുറൻസ് നിങ്ങൾക്ക് ആശ്വാസമാകുന്നത്. വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾക്കിടയിൽ സാധാരണക്കാർക്ക് ആശ്വാസമായി ഇന്ത്യ പോസ്റ്റ് ഓഫീസും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നുണ്ടെന്ന് അറിയാമോ? കേവലം 899 രൂപ പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്.

മെഡിക്കൽ ഇൻഷുറൻസ്

നിവ ബൂപ (Niva Bupa) ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് തപാൽ വകുപ്പ് ഈ സേവനം ലഭ്യമാക്കുന്നത്. വ്യക്തിഗത പോളിസിയായും, ഫാമിലി പോളിസി എന്ന നിലയ്ക്കും ഇത് വാങ്ങാം. തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ടുള്ളവർക്കാണ് ഈ പോളിസി വാങ്ങാൻ സാധിക്കുക. അക്കൗണ്ടില്ലെങ്കിലും 200 രൂപ നൽകി തൽക്ഷണം പുതിയ അക്കൗണ്ട് ആരംഭിക്കാനും, തുടർന്ന് പോളിസിയെടുക്കാനും സാധിക്കും.

കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് നാല് വ്യത്യസ്ത പ്ലാനുകളാണ് ഈ പോളിസിയിൽ ലഭ്യമായിട്ടുള്ളത്. ആദ്യത്തേത് വ്യക്തിഗത പ്ലാനാണ്. 899 രൂപയുടെ വ്യക്തിഗത പ്ലാനിൽ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. ഭാര്യയ്ക്കും, ഭർത്താവിനും ഒരുമിച്ച് 1,399 രൂപയും, ഇവർക്കൊപ്പം ഒരു കുട്ടിയെ കൂടി ചേർത്താൽ 1,799 രൂപയും, ഭാര്യയ്ക്കും, ഭർത്താവിനും, രണ്ടു കുട്ടികൾക്കുമായി 2,199 രൂപയുമാണ്.

ALSO READ: പലിശ മാത്രം രണ്ട് ലക്ഷത്തിനും മേലെ, ഈ പോസ്റ്റ് ഓഫീസ് സ്‌കീമിൽ ഇതുവരെ ചേർന്നില്ലേ…

പ്രായപരിധിയും മറ്റ് സവിശേഷതകളും

18 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവർക്ക് ഈ പോളിസിയിൽ ചേരാം. 65 വയസ്സിന് മുമ്പ് പോളിസി എടുത്താൽ ആജീവനാന്തം പുതുക്കി കൊണ്ടുപോകാൻ സാധിക്കും. കൂടാതെ, ജനിച്ച് 91 ദിവസം മുതലുള്ള കുട്ടികളെ പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്.

പോളിസി എടുത്ത് 30 ദിവസത്തിന് ശേഷം വരുന്ന മിക്ക അസുഖങ്ങൾക്കും കവറേജ് ലഭിക്കും എന്നാൽ ചില പ്രത്യേക അസുഖങ്ങൾക്ക് 2 വർഷം വരെ കാത്തിരിക്കേണ്ടി വരും. നിവ ബൂപയുമായി കരാറുള്ള ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്.

Follow Us