ഞെട്ടിക്കുന്ന രണ്ട് തുടര്‍തോല്‍വികള്‍; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇനി സാധ്യതകളുണ്ടോ | ICC Women's ODI World Cup 2025, Can India still qualify for semifinal Malayalam news - Malayalam Tv9

Women’s ODI World Cup 2025: ഞെട്ടിക്കുന്ന രണ്ട് തുടര്‍തോല്‍വികള്‍; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇനി സാധ്യതകളുണ്ടോ

Published: 

13 Oct 2025 | 12:33 PM

Women's ODI World Cup 2025 Indian Team Chances: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വഴികളടഞ്ഞോ എന്ന ചോദ്യമാണ് ഉയരുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും, തോല്‍വിയും. നാലു പോയിന്റുമായി നാലാമതാണ് ഇന്ത്യ

1 / 5
വനിതാ ഏകദിന ലോകകപ്പില്‍ രണ്ട് തുടര്‍തോല്‍വികള്‍ നേരിടേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഇന്ത്യ. കരുത്തരായ സൗത്ത് ആഫ്രിക്കയോടും, ഓസ്‌ട്രേലിയയോടുമാണ് തോറ്റത്. രണ്ട് മത്സരങ്ങളിലും 49-ാം ഓവറിലായിരുന്നു തോല്‍വി (Image Credits: PTI)

2 / 5
ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും മൂന്ന് വിക്കറ്റിനാണ് തോറ്റത്. ദക്ഷിണാഫ്രിക്കയോട് ഏഴ് പന്തുകളും, ഓസീസിനോട് ആറു പന്തുകളും ബാക്കിനില്‍ക്കെയായിരുന്നു തോല്‍വി. ജയിക്കാവുന്ന രണ്ട് മത്സരങ്ങളിലാണ് അപ്രതീക്ഷിതമായി പരാജയം രുചിച്ചത് (Image Credits: PTI)

3 / 5
ഇതോടെ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വഴികളടഞ്ഞോ എന്ന ചോദ്യമാണ് ഉയരുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും, തോല്‍വിയും. നിലവില്‍ നാലു പോയിന്റുമായി നാലാമതാണ് ഇന്ത്യ (Image Credits: PTI)

4 / 5
ഇന്ത്യയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്. ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടുമാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ശേഷിക്കുന്ന സെമി ഫൈനല്‍ ബര്‍ത്തിനായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ തമ്മിലാണ് മത്സരം (Image Credits: PTI)

5 / 5
ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് മത്സരം. ഇതില്‍ രണ്ട് ജയങ്ങളെങ്കിലും വേണം. ബംഗ്ലാദേശിനെതിരെയുള്ള മത്സരം ഇന്ത്യ അനായാസം ജയിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട്, തന്നെ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ മത്സരം നിര്‍ണായകമാകും (Image Credits: PTI)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ