AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: കടുത്ത തീരുമാനത്തിലേക്ക് വിരാട് കോഹ്ലി; ഐപിഎല്ലിനോട്‌ വിട പറയുന്നു?

Virat Kohli RCB: ര്‍സിബിയുമായി ബന്ധപ്പെട്ടുള്ള വാണിജ്യ കരാര്‍ പുതുക്കാന്‍ കോഹ്ലി തയ്യാറായില്ലെന്ന് റെവ്‌സ്‌പോര്‍ട്‌സിലെ ജേണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ പറഞ്ഞു. കോഹ്ലിയോ, ആര്‍സിബിയോ, ഐപിഎല്‍ വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

jayadevan-am
Jayadevan AM | Published: 13 Oct 2025 10:32 AM
വിരാട് കോഹ്ലി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കുമെന്ന് അഭ്യൂഹം. 2026 സീസണ് മുന്നോടിയായി ആര്‍സിബിയുമായി ബന്ധപ്പെട്ടുള്ള വാണിജ്യ കരാര്‍ പുതുക്കാന്‍ കോഹ്ലി തയ്യാറായില്ലെന്ന് റെവ്‌സ്‌പോര്‍ട്‌സിലെ ജേണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ പറഞ്ഞു. എന്നാല്‍ കോഹ്ലിയോ, ആര്‍സിബിയോ, ഐപിഎല്‍ വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല (Image Credits: PTI)

1 / 5
ഇതോടെ, കോഹ്ലി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹവും ശക്തിയായി. രാജ്യാന്തര ക്രിക്കറ്റില്‍ താരം ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു (Image Credits: PTI)

2 / 5
ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുന്‍സീസണില്‍ ആര്‍സിബി ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയിരുന്നു. മുന്‍ നായകനായ കോഹ്ലിക്ക് കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്തപ്പോള്‍ അദ്ദേഹം നിരസിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് രജത് പട്ടീദാര്‍ ക്യാപ്റ്റനായി (Image Credits: PTI)

3 / 5
എന്നാല്‍ ഐപിഎല്ലില്‍ നിന്നോ, ആര്‍സിബിയില്‍ നിന്നോ കോഹ്ലി പിന്മാറിയേക്കില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. വാണിജ്യ കരാര്‍ പുതുക്കിയില്ലെങ്കില്‍ അതിനര്‍ത്ഥം വിരമിക്കുന്നുവെന്നല്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. പ്ലേയിങ് കരാറിന് പുറമെയുള്ള സൈഡ് കരാര്‍ മാത്രമാണ് വാണിജ്യ കരാറെന്നും ചോപ്ര പറഞ്ഞു (Image Credits: PTI)

4 / 5
നിലവില്‍ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഹ്ലിക്ക് ഇരട്ട കരാറുണ്ടായിരിക്കാമെന്നും ചോപ്ര പറഞ്ഞു. ആര്‍സിബിയുടെ ഓഹരികള്‍ വിറ്റേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു (Image Credits: PTI)

5 / 5