AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Immunity Food: പുറത്ത് കൊടും തണുപ്പ്… രോ​ഗങ്ങൾ വരാതിരിക്കാൻ ഇവ നിർബന്ധമായും കഴക്കണം

Immunity Boost Food Diet: എന്ത് കഴിച്ചാലും അസുഖങ്ങൾ വരുമെന്ന ചിന്ത ആദ്യം മാറ്റണം. ആഹാരത്തിലൂടെ തന്നെ രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത്തരം രോ​ഗങ്ങളെ അകറ്റി നിർത്താനും സാധിക്കുന്നതാണ്. തണുപ്പുകാലങ്ങളിൽ പൊതുവെ സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ അളവ് കുറയാൻ കാരണമാകുന്നു. അതിലൂടെ തന്നെ നമുക്ക് പലതരം അസുഖങ്ങൾ പിടിപെടാം.

neethu-vijayan
Neethu Vijayan | Published: 21 Dec 2025 07:59 AM
തണുപ്പുകാലം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഈ സമയത്തുണ്ടാകുന്ന രോ​ഗങ്ങളെ പലരും ഭയക്കുന്നു. പകൽ സമയത്തെ ചൂടും രാത്രി കാലങ്ങളിലും തണുപ്പുമാണ് രോ​ഗങ്ങൾ പടരാൻ കാരണം. ജലദോഷം, ചുമ, പനി തുടങ്ങിയവയാണ് പ്രധാനമായും നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ. ഈ സമയം രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിച്ചേ മതിയാകൂ. എന്നാൽ എങ്ങനെ എന്നുള്ളതാണ് ചോദ്യം? (Image Credits: Pexels)

1 / 5
എന്ത് കഴിച്ചാലും അസുഖങ്ങൾ വരുമെന്ന ചിന്ത ആദ്യം മാറ്റണം. ആഹാരത്തിലൂടെ തന്നെ രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത്തരം രോ​ഗങ്ങളെ അകറ്റി നിർത്താനും സാധിക്കുന്നതാണ്.  തണുപ്പുകാലങ്ങളിൽ പൊതുവെ സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ അളവ് കുറയാൻ കാരണമാകുന്നു. അതിലൂടെ തന്നെ നമുക്ക് പലതരം അസുഖങ്ങൾ പിടിപെടാം.

2 / 5
വിറ്റാമിൻ സി: രോഗപ്രതിരോധശേഷിക്ക് വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റ് പ്രവർത്തനം വർദ്ധിപ്പിക്കുകയും കോശങ്ങളുടെ നാശം ഇല്ലാതാക്കുകയും കൊളാജനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് രോഗകാരികൾക്കെതിരെ പോരാടാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. സിട്രസ് അടങ്ങിയ പഴങ്ങൾ, പേരയ്ക്ക, നെല്ലിക്ക, കുരുമുളക്, ബ്രൊക്കോളി എന്നിവ ധാരാളം കഴിക്കുക.

3 / 5
വിറ്റാമിൻ ഡി:  അണുബാധകൾക്കെതിരെ പോരാടുന്ന ആന്റിമൈക്രോബയൽ പെപ്റ്റൈഡുകളുടെ ഉത്പാദനത്തിന് വിറ്റാമിൻ ഡി കൂടിയേ തീരൂ. ആരോഗ്യകരമായ ഒരു കുടൽ നിലനിർത്തുന്നതിലും വിറ്റാമിൻ ഡി പ്രധാനമാണ്. ഇത് പ്രതിരോധശേഷിക്ക് കൂടുതൽ സഹായകരമാകുന്നു.  സൂര്യപ്രകാശം, പോഷകസമൃദ്ധമായ പാൽ, മുട്ട, കൊഴുപ്പുള്ള മത്സ്യം എന്നിവയാണ് വിറ്റാമിൻ ഡിയുടെ ശരിയായ ഉറവിടം.

4 / 5
സിങ്ക്: രോഗപ്രതിരോധ സംവിധാനത്തിന്റെ വികാസത്തിനും ശരിയായ പ്രവർത്തനത്തിനും സിങ്ക് അത്യാവശ്യമാണ്. സിങ്കിന്റെ അപര്യാപ്തമായ രോഗപ്രതിരോധ കോശങ്ങളുടെ വളർച്ച, പ്രവർത്തനം എന്നിവയെ തടസ്സപ്പെടുത്തുന്നു. അതുവഴി രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിക്കുന്നു. നട്സ്, വിത്തുകൾ, ബീൻസ്, ധാന്യങ്ങൾ, ചിക്കൻ, സമുദ്രവിഭവങ്ങൾ എന്നിവ സിങ്ക് ധാരാളം അടങ്ങിയതാണ്.

5 / 5