അർഷ്ദീപിനോട് ഗംഭീറിന് വിരോധമുണ്ടോ?; ഇന്ത്യൻ പരിശീലകനെതിരെ വിമർശനവുമായി ആരാധകർ | IND vs AUS Fans Slams Gautam Gambher For Selecting Harshit Rana Over Arshdeep Singh Constantly Malayalam news - Malayalam Tv9
Fans Against Gautam Gambhir: ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. അർഷ്ദീപ് സിംഗിന് ഇടം നൽകാത്തതിനാലാണ് വിമർശനം.
1 / 5
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ അർഷ്ദീപ് സിംഗിനെ തഴഞ്ഞ് ഹർഷിത് റാണയ്ക്ക് അവസരം നൽകിയതിലാണ് ആരാധകർ വിമർശനമുന്നയിക്കുന്നത്. മുൻപും ഹർഷിത് റാണയുടെ പേരിൽ ഗംഭീർ വിമർശിക്കപ്പെട്ടിട്ടുണ്ട്. (Image Credits- PTI)
2 / 5
ഗൗതം ഗംഭീർ ക്യാപ്റ്റനായതിന് ശേഷം അർഷ്ദീപിനെ തഴയുന്നു എന്നാണ് ആരോപണം. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരകളിൽ താരത്തെ പരിഗണിച്ചില്ല. ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ഓസ്ട്രേലിയൻ പര്യടനം എന്നീ പരമ്പരകളിൽ അർഷ്ദീപിന് പകരം ഹർഷിത് കളിച്ചു.
3 / 5
ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറാണ് അർഷ്ദീപ് സിംഗ്. ബാറ്റ് ചെയ്യാനറിയാവുന്ന പേസർ എന്നത് പരിഗണിച്ചാണ് ഗംഭീർ ഹർഷിതിനെ മൂന്ന് ഫോർമാറ്റിലും പരിഗണിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ താരം നല്ല പ്രകടനം നടത്തുകയും ചെയ്തു.
4 / 5
ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിച്ചുകൊണ്ടിരിക്കെ മഴ എത്തുകയും കളി റദ്ദാക്കുകയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 9.4 ഓവർ എത്തിയപ്പോൾ കനത്ത മഴ പെയ്തു. ഇതോടെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
5 / 5
മികച്ച രീതിയിലാണ് ഇന്ത്യ ബാറ്റ് ചെയ്തിരുന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അർഷ്ദീപ് സിംഗിനെ (19) വേഗത്തിൽ നഷ്ടമായിരുന്നു. എന്നാൽ, ശുഭ്മൻ ഗില്ലും (37), സൂര്യകുമാർ യാദവും (39) ചേർന്ന് ഓസീസ് ബൗളിംഗിനെ തകർത്തുകൊണ്ടിരിക്കെ മഴ പെയ്തു.