India vs Australia: ഇനി ഓസീസ് പരീക്ഷ; ഇന്ത്യന്‍ ടീം പുറപ്പെട്ടു; രോഹിതും കോഹ്ലിയും ആദ്യ ബാച്ചില്‍
Team India first batch left for Australia: വിരാട് കോഹ്ലി, രോഹിത് ശര്‍മ. ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും, സപ്പോര്‍ട്ട് സ്റ്റാഫിലെ ചില അംഗങ്ങളുമാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ആദ്യ ബാച്ച് ഇന്ത്യന്‍ ടീം പുറപ്പെട്ടു. സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും ആദ്യ ബാച്ചിലുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 19നാണ് (Image Credits: PTI)

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ആദ്യ ബാച്ചിലുണ്ട്. സപ്പോര്‍ട്ട് സ്റ്റാഫിലെ ചില അംഗങ്ങളും ഇവര്‍ക്കൊപ്പം പുറപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടത് (Image Credits: PTI)

മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ഓസ്‌ട്രേലിയിയലേക്ക് പുറപ്പെട്ടിട്ടില്ല. ഗംഭീറും പരിശീലക സംഘത്തിലെ ചില അംഗങ്ങളും വൈകുന്നേരം പുറപ്പെടുമെന്നാണ് വിവരം. ഞായറാഴ്ച പെര്‍ത്തിലാണ് മത്സരം (Image Credits: PTI)

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പര നടക്കും. ഒക്ടോബര്‍ 29നാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടി20 താരങ്ങള്‍ 22ന് പുറപ്പെടും (Image Credits: PTI)

ടി20 പരമ്പരയിലുള്ള സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ 22ന് പുറപ്പെടുന്ന ബാച്ചിലുണ്ടായേക്കും. നിലവില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിക്കുകയാണ് സഞ്ജു. മഹാരാഷ്ട്രയ്‌ക്കെതിരെ സഞ്ജു കളിക്കും. തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് പോകും (Image Credits: PTI)