AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Walnuts Benefits: പൊണ്ണത്തടി കുറച്ച്, ഹൃദയാരോ​ഗ്യം സംരക്ഷിക്കാം… വാൾനട്ട് കഴിക്കൂ; ഒരു ദിവസം എത്രയെണ്ണം കഴിക്കാം?

Hidden Health Benefits Of Walnut: സ്മൂത്തികളിലോ സാലഡുകളിലോ ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ അളവ് കൂടാതെ ശ്രദ്ധിക്കണം. അമിതമായി കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിനും ദഹന അസ്വസ്ഥതകൾക്കും കാരണമാകും. 4–5 വാൽനട്ട് രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്.

neethu-vijayan
Neethu Vijayan | Published: 15 Oct 2025 12:56 PM
നട്സുകൾ ഏതായാലും അവ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണപ്രദമാണ്. എന്നാൽ ഇവയിൽ അല്പം മുന്നിൽ നിൽക്കുന്നത് വാൾനട്ടാണ്. കാരണം, നല്ല കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ശരീരത്തിന് ആവശ്യമായ പലതും ഇതിലുണ്ട്. ദിവസവും വാൾനട്ട് കഴിച്ചാൽ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തിനുണ്ടാവുക, എത്രയെണ്ണം ഒരു ദിവസം കഴിക്കാം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം വായിച്ചറിയാം. (Image Credits: Getty Images)

1 / 5
ഹൃദയാരോഗ്യം: വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉള്ളതിനാൽ നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ദിവസവും വാൾനട്ട് കഴിക്കുന്നത് വീക്കം കുറയ്ക്കാനും ഹൃദ്രോഗത്തിന് കാരണമാകുന്ന പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. (Image Credits: Getty Images)

2 / 5
കുടലിന്റെ ആരോഗ്യം: ആരോഗ്യമുള്ള കുടൽ ആരോഗ്യകരമായ ശരീരത്തിൻ്റെ പ്രധാന ഘടകമാണ്.  2018 ലെ ഒരു ഗവേഷണം അനുസരിച്ച്, വാൾനട്ട് ഒരു സ്വാഭാവിക പ്രീബയോട്ടിക്കായി കണക്കാക്കുന്നു, അതായത് അവ നിങ്ങളുടെ ദഹനനാളത്തിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.  പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിച്ച് പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നു. അതിനാൽ, പതിവായി വാൽനട്ട് കഴിക്കുന്നത് നിങ്ങൾക്ക് സുഗമമായ ദഹനവും കുടൽ സംബന്ധമായ അസുഖങ്ങളും കുറയ്ക്കുന്നു. (Image Credits: Getty Images)

3 / 5
ശരീരഭാരം കുറയ്ക്കാൻ: പോഷകാഹാര വിദ​ഗ്ദയായ രൂപാലി ദത്തയുടെ അഭിപ്രായത്തിൽ, വാൾനട്ടിൽ കലോറി ധാരാളമുണ്ട്, ശരീരഭാരം കുറയ്ക്കാൻ അവ അത്യാവശ്യമാണ്. വാൾനട്ടിൽ പ്രോട്ടീനുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് വിശപ്പിനെ ശമിപ്പിക്കുകയും, ശരീര ഭാരം കുറയ്ക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

4 / 5
വിദ​ഗ്ധർ പറയുന്നതനുസരിച്ച്, ദിവസവും 30 മുതൽ 60 ഗ്രാം വരെ വാൾനട്ട് നമുക്ക് കഴിക്കാവുന്നതാണ്. രാവിലെ കഴിക്കുന്നതാണ് ഉത്തമം. സ്മൂത്തികളിലോ സാലഡുകളിലോ ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ അളവ് കൂടാതെ ശ്രദ്ധിക്കണം. അമിതമായി കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിനും ദഹന അസ്വസ്ഥതകൾക്കും കാരണമാകും. 4–5 വാൽനട്ട് രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. (Image Credits: Getty Images)

5 / 5