രോഹിത് ശർമ്മയ്ക്ക് പരിക്ക്?; യശസ്വി ജയ്സ്വാൾ രണ്ടാം ഏകദിനത്തിൽ അരങ്ങേറിയേക്കും | Ind vs Aus Second ODI Rohit Sharma Might Be Injured Rumors Suggest Yashasvi Jaiswal Might Make His ODI Debut Malayalam news - Malayalam Tv9

India vs Australia: രോഹിത് ശർമ്മയ്ക്ക് പരിക്ക്?; യശസ്വി ജയ്സ്വാൾ രണ്ടാം ഏകദിനത്തിൽ അരങ്ങേറിയേക്കും

Published: 

22 Oct 2025 18:00 PM

Yashasvi Jaiswal In Place Of Rohit Sharma: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം യശസ്വി ജയ്സ്വാൾ കളിച്ചേക്കും. രോഹിതിന് പരിശീലനത്തിനിടെ പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.

1 / 5പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റെന്ന് സൂചന. ഈ മാസം 23ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ രോഹിതിന് പരിക്കേറ്റെന്നാണ് സൂചന. രോഹിതിന് പകരം യശസ്വി ജയ്സ്വാൾ രണ്ടാം ഏകദിനത്തിൽ കളിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. (Image Credits- PTI)

പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റെന്ന് സൂചന. ഈ മാസം 23ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ രോഹിതിന് പരിക്കേറ്റെന്നാണ് സൂചന. രോഹിതിന് പകരം യശസ്വി ജയ്സ്വാൾ രണ്ടാം ഏകദിനത്തിൽ കളിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. (Image Credits- PTI)

2 / 5

പരിശീലന സെഷനിൽ രോഹിതിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നാണ് സൂചനകൾ. അതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറും മുഖ്യ സെലക്ടർ അജിത് അഗാർക്കറും യശസ്വി ജയ്സ്വാളുമായി ദീർഘനേരം സംസാരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. രോഹിതിൻ്റെ ബാക്കപ്പാണ് ജയ്സ്വാൾ.

3 / 5

രോഹിത് ശർമ്മ കളി മതിയാക്കുമ്പോൾ യശസ്വി ജയ്സ്വാളിനെയാണ് മാനേജ്മെൻ്റ് ദീർഘകാല പകരക്കാരനായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രോഹിതിന് പകരം അടുത്ത കളി ജയ്സ്വാൾ കളിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

4 / 5

ആദ്യ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മഴമൂലം പലതവണ മുടങ്ങിയ മത്സരം ഒടുവിൽ 26 ഓവറാണ് കളിച്ചത്. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ നാല് തവണയാണ് കളി മുടങ്ങിയത്. ഇത് പിന്നീട് 26 ഓവറാക്കി ചുരുക്കുകയായിരുന്നു.

5 / 5

26 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 136 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 26 ഓവറിൽ 131 റൺസായിരുന്നു വിജയലക്ഷ്യം. 22ആം ഓവറിൽ കേവലം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും