AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയം; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ ടീം

India Shatters Several Records vs England: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയം കുറിച്ചതോടെ നിരവധി റെക്കോർഡുകളാണ് ഇന്ത്യ തകർത്തത്. ശുഭ്മൻ ഗിൽ, ആകാശ് ദീപ് എന്നിവരും റെക്കോർഡുകൾ തികച്ചു.

abdul-basith
Abdul Basith | Published: 07 Jul 2025 15:36 PM
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ തകർപ്പൻ വിജയം കുറിച്ചിരുന്നു. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 336 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പരയിൽ ഇംഗ്ലണ്ടിന് ഒപ്പമെത്തിയിരുന്നു. പുതിയ നായകനായ ശുഭ്മൻ ഗില്ലിന് കീഴിൽ ഇന്ത്യയുടെ ആദ്യ വിജയമാണിത്. (Image Credits- PTI)

1 / 5
എവേ ടെസ്റ്റുകളിൽ റൺസ് പരിഗണിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2019ൽ വെസ്റ്റ് ഇൻഡീസിനെതിരെ നോർത്ത് സൗണ്ടിൽ നേടിയ 318 റൺസിൻ്റെ വിജയമായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോർഡ്. ഇംഗ്ലണ്ടിനെതിരെ ഈ റെക്കോർഡ് ഇന്ത്യ തിരുത്തിക്കുറിച്ചു.

2 / 5
രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപ് ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ബൗളറായി. 1986ൽ 188 റൺസിന് 10 വിക്കറ്റ് വീഴ്ത്തിയ ചേതൻ ശർമ്മയെ മറികടന്ന ആകാശ് 187 റൺസ് വഴങ്ങിയാണ് 10 വിക്കറ്റ് നേട്ടത്തിലെത്തിയത്.

3 / 5
എഡ്ജ്ബാസ്റ്റണിൽ വിജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ, ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോർഡാണ് ഈ വിജയത്തോടെ ശുഭ്മൻ ഗിൽ സ്വന്തമാക്കിയത്. കപിൽ ദേവ്, എംഎസ് ധോണി, വിരാട് കോലി തുടങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാർക്കൊന്നും എഡ്ജ്ബാസ്റ്റണിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

4 / 5
ആദ്യ ഇന്നിംഗ്സിലെ ഇരട്ടസെഞ്ചുറിയോടെ ഇംഗ്ലണ്ടിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ താരമായി ശുഭ്മൻ ഗിൽ മാറി. വിദേശത്ത് ഒരു ടെസ്റ്റ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റനും ഗിൽ ആണ്. 26 വയസുള്ള ഗവാസ്കറെയാണ് 25 വയസുള്ള ഗിൽ മറികടന്നത്.

5 / 5