India vs England: ‘പന്തിന് പരിക്ക് പറ്റിയപ്പോൾ ഇഞ്ചുറി റിപ്ലേസ്മെൻ്റ് വേണ്ടെന്ന് പറഞ്ഞു’; സ്റ്റോക്സിന് സ്വന്തം നിലപാട് തിരിച്ചടിയായെന്ന് അശ്വിൻ
R Ashwin Against Ben Stokes: ഇഞ്ചുറി റീപ്ലേസ്മെൻ്റുമായി ബന്ധപ്പെട്ട നിലപാടിൽ ബെൻ സ്റ്റോക്സിനെതിരെ ആർ അശ്വിൻ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിമർശനമുന്നയിച്ചത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം ആർ അശ്വിൻ. ഇഞ്ചുറി റിപ്ലേസ്മെൻ്റുമായി ബന്ധപ്പെട്ട സ്റ്റോക്സിൻ്റെ നിലപാടിനെയാണ് അശ്വിൻ വിമർശിച്ചത്. പരിക്കേറ്റ ക്രിസ് വോക്സിൻ്റെ അഭാവം ഓവലിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ സാരമായി ബാധിച്ചിരുന്നു. (Image Credits- PTI)

മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഋഷഭ് പന്തിന് പരിക്കേറ്റിരുന്നു. ക്രിസ് വോക്സിൻ്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച താരത്തിൻ്റെ കാലിൽ പന്ത് കൊള്ളുകയായിരുന്നു. പരിക്കേറ്റ് പോയ പന്ത് തിരികെവന്ന് ആദ്യ ഇന്നിംഗ്സിൽ ഫിഫ്റ്റി നേടുകയും ചെയ്തു.

ഇതിന് പിന്നാലെ, ഇത്തരം പരിക്കുകളിൽ പകരക്കാരെ അനുവദിക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യങ്ങളുയർന്നു. ഇന്ത്യയുടെയും ഇംഗ്ലണ്ടിൻ്റെയും മുൻ താരങ്ങളടക്കം ഈ ആവശ്യം മുന്നോട്ടുവച്ചു. എന്നാൽ, ബെൻ സ്റ്റോക്സ് ഈ നിർദ്ദേശത്തോട് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

"വോക്സ് ഒടിഞ്ഞ കൈ കെട്ടി സ്വെറ്ററിനകത്ത് വച്ചാണ് ബാറ്റിംഗിനിറങ്ങിയത്. കളി ജയിക്കാൻ ജീവൻ കൊടുക്കാൻ പോലും വോക്സ് തയ്യാറായിരുന്നു. ഇത്തരം പരിക്കുകളിൽ സബ്സ്റ്റിറ്റ്യൂഷൻസ് അനുവദിക്കണം. കുറച്ച് സഹാനുഭൂതി കാണിക്കണം."- ആർ അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.