India Vs New Zealand: മിച്ചലിനെന്താ ഇന്ത്യയോട് ഇത്രയും വിരോധം? വീണ്ടും സെഞ്ചുറി വേട്ട, കൂട്ടിന് ഫിലിപ്‌സും
India vs New Zealand Third ODI: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറികള്‍ നേടിയ ഡാരില്‍ മിച്ചലും, ഗ്ലെന്‍ ഫിലിപ്‌സുമാണ് കീവിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഏകദിന പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ കീവിസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. സെഞ്ചുറികള്‍ നേടിയ ഡാരില്‍ മിച്ചലും, ഗ്ലെന്‍ ഫിലിപ്‌സുമാണ് കീവിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് (Image Credits: PTI).

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തു. ആദ്യ ഏകദിനത്തില്‍ താരം 84 റണ്‍സെടുത്തിരുന്നു. ഇന്ന് മിച്ചലിനൊപ്പം സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സെടുത്തു (Image Credits: PTI).

ഓപ്പണര്‍മാരെ കീവിസിന് പെട്ടെന്ന് നഷ്ടമായെങ്കിലും പിന്നീട് അവര്‍ ശക്തമായി മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഓപ്പണറായ ഡെവോണ്‍ കോണ്‍വെ നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. സഹ ഓപ്പണര്‍ ഹെന്റി നിക്കോള്‍സ് ഗോള്‍ഡന്‍ ഡക്കായിരുന്നു (Image Credits: PTI).

വില്‍ യങ്-41 പന്തില്‍ 30, മൈക്കല്‍ ബ്രേസ്‌വെല്‍-പുറത്താകാതെ 18 പന്തില്‍ 28, മിച്ചല്‍ ഹേ-ആറു പന്തില്‍ രണ്ട്, സാക്കറി ഫോള്‍ക്ക്‌സ്-എട്ട് പന്തില്‍ 10, ക്രിസ് ക്ലര്‍ക്ക്-അഞ്ച് പന്തില്‍ 11 എന്നിങ്ങനെയാണ് മറ്റ് ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് പങ്കിട്ടു (Image Credits: PTI).

ഇന്നത്തെ മത്സരം ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ഹ ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ കീവിസ് ജയിച്ചു (Image Credits: PTI).