പന്ത് പുറത്ത്, ഷമി തിരികെ; ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന ടീമിൽ മാറ്റങ്ങളുണ്ടാവുമെന്ന് റിപ്പോർട്ട് | IND vs NZ India Will Make Changes To The ODI Team Against New Nealand Rishabh Pant Will Lost His Place Say Reports Malayalam news - Malayalam Tv9

India vs New Zealand: പന്ത് പുറത്ത്, ഷമി തിരികെ; ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന ടീമിൽ മാറ്റങ്ങളുണ്ടാവുമെന്ന് റിപ്പോർട്ട്

Published: 

02 Jan 2026 | 03:41 PM

Indian Team vs New Zealand: ന്യൂസീലൻഡിനെതിരായ ഏകദിന ടീം പ്രഖ്യാപനം നാളെ. പല മാറ്റങ്ങൾ ടീമിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

1 / 5ന്യൂസീലൻഡിനെതിരായ ഏകദിന ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഋഷഭ് പന്ത് പുറത്തിരിക്കുമെന്നും മുഹമ്മദ് ഷമി ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ തിരികെയെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിലെ ഈ മാസം മൂന്നിന് പ്രഖ്യാപിക്കും. (Image Credits- PTI)

ന്യൂസീലൻഡിനെതിരായ ഏകദിന ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഋഷഭ് പന്ത് പുറത്തിരിക്കുമെന്നും മുഹമ്മദ് ഷമി ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിൽ തിരികെയെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിലെ ഈ മാസം മൂന്നിന് പ്രഖ്യാപിക്കും. (Image Credits- PTI)

2 / 5

വിജയ് ഹസാരെ ട്രോഫിയിലടക്കം മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരം തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷൻ ടീമിൽ ഏറെക്കാലത്തിന് ശേഷം ടീമിൽ തിരികെയെത്തുമെന്നും സൂചനകളുണ്ട്.

3 / 5

Yearenders 2025: Sports Cricket

4 / 5

ജനുവരി 11 മുതലാണ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. ജനുവരി 11, 14, 18 തീയതികളിലായാണ് മത്സരങ്ങൾ. വഡോദര, രാജ്കോട്ട്, ഇൻഡോർ എന്നീ വേദികളിൽ മത്സരങ്ങൾ നടക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമുണ്ട്.

5 / 5

ടി20 ടീമിൽ നിന്ന് ശുഭ്മൻ ഗില്ലിനെ നീക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ടീമിലുണ്ട്. വൈസ് ക്യാപ്റ്റനായ ഗില്ലിനെ മാറ്റിയാണ് സഞ്ജുവിനെ ടീമിൽ വീണ്ടും പരിഗണിച്ചത്. ജനുവരി 31 വരെ ടി20 ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ ടീമുകൾക്ക് കഴിയും.

യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
മൂത്രാശയ ക്യാൻസറിന്റെ അഞ്ച് ലക്ഷണങ്ങൾ ഇവയാണ്
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി