മുഹമ്മദ് സിറാജിന് പരിക്ക്; ഇന്ത്യക്ക് വൻ തിരിച്ചടി | IND vs SA Mohammed Siraj Got Injured While Fielding Against South Africa In The Second Innings On Day 4 Malayalam news - Malayalam Tv9
Mohammed Siraj Injury: ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന് പരിക്ക്. തോളിനാണ് പരിക്കേറ്റത്.
1 / 5
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പരിക്ക്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ തോളിന് പരിക്കേറ്റ സിറാജ് പിന്നെ ഫീൽഡ് ചെയ്യാനിറങ്ങിയില്ല. ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. (Image Credits- PTI)
2 / 5
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 75ആം ഓവറിലാണ് സംഭവം. നിതീഷ് കുമാറിൻ്റെ ഒരു പന്ത് ട്രിസ്റ്റൻ സ്റ്റബ്സ് സ്ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് അടിച്ചു. ഇത് സേവ് ചെയ്യാൻ ഡൈവ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. തോൾ ഇടിച്ച് വീണ സിറാജ് വേദനയോടെ നിലത്തിരുന്നു.
3 / 5
സിറാജിനെ പരിശോധിക്കാനായി ഫിസിയോ എത്തി. വലതുകൈ കറക്കി പന്തെറിയാൻ കഴിയുമോ എന്ന് ഫിസിയോ പരിശോധിച്ചു. എന്നാൽ, ഇതിന് സാധിക്കില്ലെന്ന് കണ്ടതോടെ താരത്തെയും കൊണ്ട് ഫിസിയോ മടങ്ങുകയായിരുന്നു. മൂന്ന് ഓവറുകൾക്ക് ശേഷം സിറാജ് ഫീൽഡിൽ തിരികെയെത്തി.
4 / 5
മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. 548 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 27 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാൾ (13), കെഎൽ രാഹുൽ (6) എന്നീ ഓപ്പണർമാർ പുറത്തായി. സായ് സുദർശനും (2) കുൽദീപ് യാദവും (4) ക്രീസിലുണ്ട്.
5 / 5
രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ട്രിസ്റ്റൻ സ്റ്റബ്സ് (94) ടോപ്പ് സ്കോററായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ കളിയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.