Dhruv Jurel: തുടരെ തുടരെ സെഞ്ചുറികള്‍, ‘പന്ത്’ വന്നാലും മാറില്ലെന്ന് ഉറപ്പിച്ച് ജൂറല്‍
Dhruv Jurel scores back to back 100s: ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിൽ നടക്കുന്ന ടെസ്റ്റില്‍ തുടരെ തുടരെ സെഞ്ചുറികളുമായി ധ്രുവ് ജൂറല്‍. രണ്ടാം ഇന്നിങ്‌സില്‍ 159 പന്തിലാണ് ജൂറല്‍ സെഞ്ചുറി നേടിയത്

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിൽ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ തുടരെ തുടരെ സെഞ്ചുറികളുമായി ധ്രുവ് ജൂറല്‍. 159 പന്തിലാണ് ജൂറല്‍ സെഞ്ചുറി നേടിയത്. ഒരു 'എ ടെസ്റ്റ്' മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജൂറല്‍ മാറി. 2014ല്‍ നമാന്‍ ഓജയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് (Image Credits: PTI)

ജൂറല്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യ എ നാലിന് 108 എന്ന നിലയിലായിരുന്നു. ഹാര്‍ഷ് ദുബെയ്‌ക്കൊപ്പം താരം 184 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഹാര്‍ഷ് ദുബെ 84 റണ്‍സെടുത്തു (Image Credits: PTI)

ഈ പ്രകടനത്തോടെ സീനിയര്‍ ടെസ്റ്റ് ടീമില്‍ ജൂറലിനെ ഒഴിവാക്കാനാകാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഋഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ ജൂറലായിരുന്നു സീനിയര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍. പന്ത് തിരിച്ചെത്തുമ്പോള്‍ ജൂറലിന് സ്ഥാനം നഷ്ടമാകുമെന്നിരിക്കെയാണ് ഇന്ത്യ എയ്ക്ക് വേണ്ടി താരം തകര്‍പ്പന്‍ പ്രകടം പുറത്തെടുത്തത് (Image Credits: PTI)

ഇനി ജൂറലിനെ ഒഴിവാക്കുക അത്ര എളുപ്പമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ജൂറലിനെ ഒഴിവാക്കുന്നത് കോച്ചിനും, ക്യാപ്റ്റനും കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം (Image Credits: PTI)

ആദ്യ ഇന്നിങ്‌സില്‍ താരം 132 റണ്‍സാണ് നേടിയത്. കണ്‍സിസ്റ്റന്‍സി ആണ് ജൂറലിന്റെ മുഖമുദ്ര. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു (Image Credits: PTI)