ഈ കളി തോറ്റാൽ പരമ്പര തോൽക്കും; ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ഏകദിനം എവിടെ എങ്ങനെ കാണാം? | India vs Australia Second ODI In Adelaide Streaming Details When Where And How To Watch The Match Malayalam news - Malayalam Tv9

India vs Australia: ഈ കളി തോറ്റാൽ പരമ്പര തോൽക്കും; ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിനം എവിടെ എങ്ങനെ കാണാം?

Updated On: 

22 Oct 2025 | 08:46 PM

IND vs AUS Second ODI Streaming: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം എവിടെ എങ്ങനെ കാണാമെന്ന് പരിശോധിക്കാം. നാളെയാണ് കളി നടക്കുക.

1 / 5
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം ഈ മാസം 23ന് ആരംഭിക്കുകയാണ്. ആദ്യ കളി പരാജയപ്പെട്ടതിനാൽ ഇന്നത്തെ കളി ഇന്ത്യക്ക് വളരെ നിർണായകമാണ്. ഈ കളി തോറ്റാൽ പരമ്പര തന്നെ നഷ്ടപ്പെടും. നിർണായകമായ ഈ മത്സരം എവിടെ എങ്ങനെ കാണാം? (Image Credits- PTI)

2 / 5
അഡലെയ്ഡിലെ അഡലെയ്ഡ് ഓവലിലാണ് മത്സരം. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിർത്തുമെന്നാണ് വിവരം. ആദ്യ കളി നിരാശപ്പെടുത്തിയതിനാൽ കോലിയ്ക്കും രോഹിതിനും ഈ കളി വളരെ നിർണായകമാണ്.

3 / 5
ഇന്ത്യൻ സമയം രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാർ ആണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലിൽ മത്സരം കാണാം. ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാനാവും.

4 / 5
പെർത്തിലെപ്പോലെയല്ലെങ്കിലും അഡലെയ്ഡിൽ മഴഭീഷണിയുണ്ട്. എന്നാൽ, മത്സരം തടസപ്പെടുത്തുന്ന തരത്തിൽ മഴ പെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വേദിയാണ് അഡലെയ്ഡ്. അതുകൊണ്ട് തന്നെ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്.

5 / 5
രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയാസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Follow Us
Related Photo Gallery
Shani Vakri Dhaiya Effect 2026:ഈ 2 രാശികൾ ജാ​ഗ്രത പാലിക്കുക!ഇന്ന് മുതൽ ശനി വിപരീത ദിശയിലേക്ക് നീങ്ങും!
Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
ഇനിയെന്ത് വേണം… വമ്പന്‍ മാറ്റങ്ങള്‍, ഫൈവ് സ്റ്റാര്‍ സുരക്ഷ, പുത്തന്‍ ബ്രസ എത്തിയിട്ടുണ്ടേ….
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി