നാണംകെട്ട തോല്‍വിക്ക് പിന്നാലെ പിച്ചിനെ പഴിച്ച് അയ്യര്‍; ക്യാപ്റ്റനോട് യോജിക്കാതെ ഗംഭീര്‍ | India vs New Zealand 4th ODI: Gautam Gambhir Dismisses Shreyas Iyer's Pitch Excuse After India's Collapse Malayalam news - Malayalam Tv9

നാണംകെട്ട തോല്‍വിക്ക് പിന്നാലെ പിച്ചിനെ പഴിച്ച് അയ്യര്‍; ക്യാപ്റ്റനോട് യോജിക്കാതെ ഗംഭീര്‍

Published: 

13 Nov 2026 | 07:50 PM

Gautam Gambhir Unhappy With India's Quick Collapse in 4th ODI: ഇന്ത്യ വെറും 89 റണ്‍സിന് ഓള്‍ ഔട്ടായി. തോല്‍വിക്ക് പിന്നാലെ പിച്ചിനെ പഴിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാറ്റര്‍മാരെയാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ വിമര്‍ശിച്ചത്. ഗംഭീര്‍ അയ്യരുടെ ന്യായീകരണത്തോട് യോജിച്ചില്ലെന്നതാണ് ശ്രദ്ധേയം.

1 / 5
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 89 റണ്‍സിന് ഓള്‍ ഔട്ടായി. തോല്‍വിക്ക് പിന്നാലെ പിച്ചിനെ പഴിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാറ്റര്‍മാരെയാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ വിമര്‍ശിച്ചത്. ഗംഭീര്‍ അയ്യരുടെ ന്യായീകരണത്തോട് യോജിച്ചില്ലെന്നതാണ് ശ്രദ്ധേയം (Image Credit Source: PTI).

2 / 5
ലോകകപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് സമയമുള്ളതെന്നും പിച്ചിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യ പഠിക്കേണ്ടതുണ്ടെന്നും ഗംഭീർ പറഞ്ഞു. തോല്‍വിക്ക് കാരണം പിച്ചിലെ സാഹചര്യങ്ങൡ വന്ന മാറ്റമാണെന്നായിരുന്നു അയ്യരുടെ വിമര്‍ശനം. രണ്ട് ഇന്നിങ്‌സുകള്‍ക്കിടയില്‍ വിക്കറ്റിൽ വലിയ മാറ്റമുണ്ടായിരുന്നു. ആദ്യ പന്ത് മുതൽ മാറ്റ് ഹെൻറി കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ രീതി അതിഗംഭീരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

3 / 5
ന്യൂസിലന്‍ഡ്‌ 330-ലധികം റൺസ് നേടിയതുകൊണ്ട് തന്നെ ബാറ്റിങിന്‌ അനുകൂലമായ വിക്കറ്റാണിതെന്നാണ് കരുതിയത്. ലക്ഷ്യം അനായാസം മറികടക്കാൻ കഴിയുമെന്നാണ് കരുതിയത്. ബാറ്റിങിലും ബൗളിങിലും എവിടെയാണ് പിഴച്ചതെന്ന്‌ വിശകലനം ചെയ്യണം. പുതിയൊരു മാനസികാവസ്ഥയോടെ അടുത്ത മത്സരത്തിന് എത്താൻ ശ്രദ്ധിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

4 / 5
ആദ്യ പത്ത് ഓവറുകളിൽ പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അത് അതിജീവിക്കാൻ ബാറ്റർമാർക്ക് കഴിയണമായിരുന്നുവെന്ന് ഗംഭീർ പറഞ്ഞു. 90-ഓളം റൺസിന് ഓൾഔട്ടാകുമ്പോൾ  ആശങ്കയുണ്ടാകും. ലോകകപ്പിൽ നമുക്ക് ലഭിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന പിച്ചുകളാണിതെന്നും മുഖ്യപരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

5 / 5
റൺസ് കുറഞ്ഞതല്ല വലിയ ആശങ്ക. എത്ര വേഗത്തിലാണ്, ഏകദേശം 26 അല്ലെങ്കിൽ 27 ഓവറുകൾക്കുള്ളിൽ നമ്മൾ ഓൾഔട്ടായത് എന്നതാണ്. അത് എപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാർ മാനസികമായും സാങ്കേതികമായും തയ്യാറെടുക്കേണ്ടതുണ്ടെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്