AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ‘ഗംഭീറിനെ പുറത്താക്കൂ’; ഇന്ത്യൻ ക്യാപ്റ്റനെതിരെ സോഷ്യൽ മീഡിയ

Social Media Against Gautam Gambhir: ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ആവശ്യം.

abdul-basith
Abdul Basith | Published: 24 Nov 2025 17:12 PM
ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന് സോഷ്യൽ മീഡിയ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയം മുന്നിൽ കണ്ടതോടെയാണ് സോഷ്യൽ മീഡിയ ഗംഭീറിനെതിരെ രംഗത്തുവന്നത്. കളിയിൽ ദക്ഷിണാഫ്രിക്ക പിടുമുറുക്കിയിരിക്കുകയാണ്. (Image Credits - PTI)

1 / 5
ടെസ്റ്റ് പരിശീലകനെന്ന നിലയിൽ ഗംഭീർ സമ്പൂർണ പരാജയമാണ്. ഇതുവരെ 18 മത്സരങ്ങൾ ഗംഭീറിൻ്റെ പരിശീലനത്തിൽ കളിച്ച ഇന്ത്യ ജയിച്ചത് വെറും ഏഴ് മത്സരങ്ങളിൽ. ഇതിൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ കളിച്ച രണ്ട് കളിയും ഇംഗ്ലണ്ടിനെതിരായ രണ്ട് കളിയും ഉൾപ്പെടുന്നു.

2 / 5
9 മത്സരങ്ങളിൽ ഇന്ത്യ തോറ്റു. 3-0 ന് ബോർഡർ - ഗവാസ്കർ ട്രോഫി അടിയറവച്ചതും ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ പരമ്പര നാണം കെട്ട് തോറ്റതും ശ്രദ്ധേയം. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ കളി പരാജയപ്പെട്ടതോടെ ഗംഭീറിനെതിരായ വിമർശനങ്ങൾക്ക് ശക്തി പ്രാപിച്ചിരുന്നു.

3 / 5
ബാറ്റിംഗ് നിരയിൽ വരുന്ന മാറ്റങ്ങളും കുൽദീപ് യാദവിന് അർഹിക്കുന്ന പരിഗണന നൽകാത്തതുമൊക്കെയാണ് ഗംഭീറിനെതിരായ വിമർശനങ്ങൾക്ക് പിന്നിൽ. വാഷിംഗ്ടൺ സുന്ദറെ കഴിഞ്ഞ കളി മൂന്നാം നമ്പറിൽ ഇറക്കി. നന്നായി കളിച്ചിട്ടും ഈ കളി എട്ടാം നമ്പറിലാണ് താരം ഇറങ്ങിയത്.

4 / 5
നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തുമെങ്കിലും ഒരു ബൗളറെന്ന നിലയിൽ കാര്യമായി ഉപയോഗിക്കാത്തതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാമത്തെ കളി കൂടി തോറ്റാൽ ഗൗതം ഗംഭീറിന് ടെസ്റ്റ് പരിശീലക സ്ഥാനം നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

5 / 5