AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ഇതിനിടയ്ക്ക് പിച്ചു മാറിയോ? ദക്ഷിണാഫ്രിക്ക റണ്ണൊഴുക്കിയ പിച്ചില്‍ ഇന്ത്യ പതറുന്നു

India vs South Africa Guwahati Test: ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 174 എന്ന നിലയിലാണ് ഇന്ത്യ. 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും, 14 റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍

jayadevan-am
Jayadevan AM | Published: 24 Nov 2025 13:37 PM
ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യ പതറുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 174 എന്ന നിലയിലാണ് ഇന്ത്യ. 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും, 14 റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 489 റണ്‍സാണ് എടുത്തത് (Image Credits: PTI)

1 / 5
58 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളിന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെ പിടിച്ചുനില്‍ക്കാനായത്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും അര്‍ധ ശതകം നേടാനായില്ല. 97 പന്തില്‍ 58 റണ്‍സെടുത്ത ജയ്‌സ്വാള്‍ സൈമണ്‍ ഹാര്‍മറിന്റെ പന്തില്‍ മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി പുറത്തായി  (Image Credits: PTI)

2 / 5
സഹ ഓപ്പണറായ കെഎല്‍ രാഹുല്‍ 22 റണ്‍സെടുത്ത. ഗില്ലിന് പകരം പ്ലേയിങ് ഇലവനിലെത്തിയ സായ് സുദര്‍ശനും നിരാശപ്പെടുത്തി. 22 റണ്‍സാണ് സുദര്‍ശന്‍ നേടിയത്  (Image Credits: PTI)

3 / 5
ധ്രുവ് ജൂറല്‍ പൂജ്യത്തിന് പുറത്തായി. ഋഷഭ് പന്ത്-7, രവീന്ദ്ര ജഡേജ-6, നിതീഷ് കുമാര്‍ റെഡ്ഡി-10 എന്നിവരും നിറം മങ്ങി. ക്രീസില്‍ തുടരുന്ന വാഷിങ്ടണിലാണ് പ്രതീക്ഷ  (Image Credits: PTI)

4 / 5
മാര്‍ക്കോ യാന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തി. സൈമണ്‍ ഹാര്‍മര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് ഒരു വിക്കറ്റ് നേടി  (Image Credits: PTI)

5 / 5