'തീർത്തും ബാലിശം! ചോരത്തിളപ്പോ അതോ നിരാശയോ? ജയ്‌സ്വാളിനെതിരെ മുന്‍താരങ്ങള്‍ | India vs Sri Lanka 2nd Test: Former Players Yashasvi Jaiswal After ICC Sanction Malayalam news - Malayalam Tv9

‘തീർത്തും ബാലിശം! ചോരത്തിളപ്പോ അതോ നിരാശയോ? ജയ്‌സ്വാളിനെതിരെ മുന്‍താരങ്ങള്‍

Published: 

25 Aug 2026 | 01:29 PM

Yashasvi Jaiswal Fined by ICC: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അസിത ഫെർണാണ്ടോയെ 'തലകൊണ്ട് ഇടിക്കാൻ' മുതിർന്ന സംഭവത്തിൽ യശസ്വി ജെയ്‌സ്വാളിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ജെയ്‌സ്വാളിനെ ബൗൾഡ് ചെയ്ത ശേഷം ഫെർണാണ്ടോ നൽകിയ യാത്രയയപ്പും, അതിൽ പ്രകോപിതനായി ജെയ്‌സ്വാൾ പ്രതികരിച്ചതുമാണ്‌ കൈയാങ്കളിയുടെ വക്കോളമെത്തിയ രംഗങ്ങൾക്ക് കാരണമായത്.

1 / 5
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പേസർ അസിത ഫെർണാണ്ടോയെ 'തലകൊണ്ട് ഇടിക്കാൻ' മുതിർന്ന സംഭവത്തിൽ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ യശസ്വി ജെയ്‌സ്വാളിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു.  ജെയ്‌സ്വാളിനെ ബൗൾഡ് ചെയ്ത ശേഷം ഫെർണാണ്ടോ നൽകിയ യാത്രയയപ്പും, അതിൽ പ്രകോപിതനായി ജെയ്‌സ്വാൾ പ്രതികരിച്ചതുമാണ്‌ കൈയാങ്കളിയുടെ വക്കോളമെത്തിയ രംഗങ്ങൾക്ക് കാരണമായത്. സംഭവത്തില്‍ ജയ്‌സ്വാള്‍ പ്രതികരിച്ചിരുന്നു. മൈതാനത്ത് വെച്ച് തന്നോട് എന്താണ് പറഞ്ഞതെന്ന് ആർക്കും അറിയില്ലെന്നും 'തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് നന്നായി അറിയാം' എന്ന് കുറിച്ചുകൊണ്ടുമാണ് ജെയ്‌സ്വാൾ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകിയത് (Image Credit Source: PTI).

2 / 5
ഐസിസി ജെയ്‌സ്വാളിനും ഫെർണാണ്ടോയ്ക്കും മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷയായി വിധിക്കുകയും ചെയ്തിരുന്നു. അതേസമയം, ജയ്‌സ്വാളിനെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ രംഗത്തെത്തി. ചേതേശ്വർ പൂജാര, ഡബ്ല്യു വി രാമൻ, സബ കരീം എന്നിവരാണ് ജയ്‌സ്വാളിനെ വിമര്‍ശിച്ചത്. ഒരു താരമെന്ന നിലയില്‍ സ്വന്തം വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയണമെന്ന് പൂജാര പറഞ്ഞു.

3 / 5
ചില സമയങ്ങളിൽ ദേഷ്യം വരാം. അവൻ നിരാശനായതും സംസാരിച്ചതും വരെയുള്ള കാര്യങ്ങൾ മനസ്സിലാക്കാം. അതുവരെ അത് സ്വീകാര്യമാണ്. എന്നാൽ രണ്ടുപേരും പരസ്പരം എതിർത്തുനിന്ന് ശരീരങ്ങൾ തമ്മിൽ കൂട്ടുമുട്ടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ കടന്നത് ക്രിക്കറ്റ് മൈതാനത്ത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന്‌ പൂജാര പറഞ്ഞു.

4 / 5
ക്രിക്കറ്റ് മൈതാനത്ത് വാക്കേറ്റങ്ങൾ സംഭവിക്കാറുണ്ട്, പ്രത്യേകിച്ച് ഒരു വിക്കറ്റ് വീഴുമ്പോൾ. എന്നാൽ സ്വയം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്ന്‌ ഡബ്ല്യു വി രാമൻ പറഞ്ഞു. സ്വയം നിയന്ത്രിച്ചില്ലെങ്കിൽ നിങ്ങൾ കുഴപ്പത്തിലാകും. അവിടെ ഒരിക്കലും ലംഘിക്കാൻ പാടില്ലാത്ത ഒരു പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

5 / 5
"ഇതൊരു അങ്ങേയറ്റം ബാലിശമായ പ്രവൃത്തിയായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു ക്രിക്കറ്റ് മൈതാനത്ത് ഇത്തരം കാര്യങ്ങളുടെ യാതൊരു ആവശ്യവുമില്ല. ഒരു പേസ് ബൗളറോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ബൗളറോ നിങ്ങൾക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന സമയങ്ങളുണ്ടാകും. അത്തരം പ്രവർത്തികളിലേക്ക് കടക്കാതെ തന്നെ ഒരു കളിക്കാരന് എപ്പോഴും ആക്രമണോത്സുകത നിലനിർത്താൻ സാധിക്കും. ഇത് തികച്ചും അനാവശ്യമാണ്", സബ കരീം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു