RAC ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; റീഫണ്ട് നിയമത്തിൽ മാറ്റത്തിന് സാധ്യത | Indian Railways May Change RAC Ticket Rules Will Passengers Get Refunds or Full Berths Malayalam news - Malayalam Tv9

RAC ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; റീഫണ്ട് നിയമത്തിൽ മാറ്റത്തിന് സാധ്യത

Published: 

17 Nov 2026 | 08:21 AM

Indian Railways RAC Ticket Rule Changes: റിസര്‍വേഷന്‍ എഗെയിന്‍സ്റ്റ് കാന്‍സലേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍എസി. ട്രെയിനില്‍ മുഴുവന്‍ ബെര്‍ത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാന്‍ അവസരം നല്‍കുന്ന സംവിധാനമാണിത്. ആര്‍എസി ടിക്കറ്റ് ലഭിക്കുന്ന രണ്ട് യാത്രക്കാര്‍ക്ക് സാധാരണയായി ഒരു സൈഡ് ലോവര്‍ ബെര്‍ത്താണ് അനുവദിക്കുന്നത്. പകല്‍ സമയത്ത് ഇരിക്കാനുള്ള സൗകര്യമായും രാത്രി ഉറങ്ങാനുള്ള ഇടമായും ഈ ബെര്‍ത്ത് ഇരുവരും പങ്കിടണം.

1 / 5
ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് ആര്‍എസി (RAC) ടിക്കറ്റ്. യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുമെങ്കിലും ഒരു മുഴുവന്‍ ബെര്‍ത്ത് ലഭിക്കണമെന്നില്ല. പകരം രണ്ട് യാത്രക്കാര്‍ക്ക് ഒരു സൈഡ് ലോവര്‍ ബെര്‍ത്ത് പങ്കിട്ടാണ് യാത്ര ചെയ്യേണ്ടിവരുന്നത്. എന്നാല്‍ ഈ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസി ടിക്കറ്റ് ചാര്‍ട്ട് തയാറാക്കിയ ശേഷവും അതേ നിലയില്‍ തുടരുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നല്‍കുന്ന നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് വിവരം. (Image Credit Source: PTI and Getty Images)

2 / 5
റിസര്‍വേഷന്‍ എഗെയിന്‍സ്റ്റ് കാന്‍സലേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍എസി. ട്രെയിനില്‍ മുഴുവന്‍ ബെര്‍ത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാന്‍ അവസരം നല്‍കുന്ന സംവിധാനമാണിത്. ആര്‍എസി ടിക്കറ്റ് ലഭിക്കുന്ന രണ്ട് യാത്രക്കാര്‍ക്ക് സാധാരണയായി ഒരു സൈഡ് ലോവര്‍ ബെര്‍ത്താണ് അനുവദിക്കുന്നത്. പകല്‍ സമയത്ത് ഇരിക്കാനുള്ള സൗകര്യമായും രാത്രി ഉറങ്ങാനുള്ള ഇടമായും ഈ ബെര്‍ത്ത് ഇരുവരും പങ്കിടണം. യാത്രയ്ക്കിടെ മറ്റ് യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒഴിവുവരുന്ന ബെര്‍ത്ത് ആര്‍എസി യാത്രക്കാര്‍ക്ക് അനുവദിക്കാനും സാധ്യതയുണ്ട്.

3 / 5
ആര്‍എസി ടിക്കറ്റുള്ള യാത്രക്കാരില്‍ നിന്ന് സാധാരണയായി മുഴുവന്‍ ടിക്കറ്റ് നിരക്കും ഈടാക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് സ്വന്തമായി ഒരു മുഴുവന്‍ ബെര്‍ത്ത് ലഭിക്കുന്നില്ല. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളിലും രാത്രിയാത്രകളിലും ഇത് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നു. മുഴുവന്‍ നിരക്കും നല്‍കിയിട്ടും മറ്റൊരാളുമായി ബെര്‍ത്ത് പങ്കിടേണ്ടിവരുന്നത് ന്യായമാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലെ ആര്‍എസി സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ടോ എന്ന് റെയില്‍വേ പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

4 / 5
പരിഗണനയിലുള്ള പ്രധാന നിര്‍ദേശങ്ങളിലൊന്ന് ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ആര്‍എസി നിലയില്‍ തുടരുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നല്‍കുക എന്നതാണ്. മുഴുവന്‍ ബെര്‍ത്ത് ലഭിക്കാതെ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ എത്ര രൂപയോ എത്ര ശതമാനമോ തിരികെ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പറയാനാകില്ല. റെയില്‍വേയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

5 / 5
ആര്‍എസി ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (PAC) റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലെ കൃത്യസമയ സര്‍വീസുകളും യാത്രാസമയവും സംബന്ധിച്ച സമിതിയുടെ 36-ാമത് റിപ്പോര്‍ട്ട് 2026 ഫെബ്രുവരി നാലിനാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. ചാര്‍ട്ട് തയാറാക്കിയ ശേഷവും ആര്‍എസി നിലയില്‍ തുടരുന്ന യാത്രക്കാരില്‍ നിന്ന് മുഴുവന്‍ ടിക്കറ്റ് നിരക്കും ഈടാക്കുന്ന രീതിയെ സമിതി ചോദ്യം ചെയ്തു. മുഴുവന്‍ ബെര്‍ത്ത് ലഭിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ നിരക്കും നല്‍കേണ്ടിവരുന്നത് യാത്രക്കാര്‍ക്ക് അധികഭാരമാണെന്ന ആശങ്കയാണ് ഇതിലൂടെ ഉയര്‍ന്നത്.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?