കേക്ക് മുറിച്ച് ജമീമ, തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ച് വനിതാ താരങ്ങള്‍ | Indian women cricketers celebrate Christmas in Thiruvananthapuram, pictures go viral Malayalam news - Malayalam Tv9

Indian Women Cricket: കേക്ക് മുറിച്ച് ജമീമ, തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ച് വനിതാ താരങ്ങള്‍

Published: 

25 Dec 2025 | 11:24 AM

Indian women cricketers Christmas celebration in Kerala: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ചു. ജെമീമ റോഡ്രിഗസാണ് കേക്ക് മുറിച്ചത്. ക്രിസ്മസ് ആഘോഷത്തില്‍ താരങ്ങളും, സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

1 / 5വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തിരുവനന്തപുരത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായാണ് ടീം തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വനിതാം ടീം കേരളത്തിലെത്തിയത് (Image Credits: instagram.com/jemimahrodrigues)

വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തിരുവനന്തപുരത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായാണ് ടീം തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വനിതാം ടീം കേരളത്തിലെത്തിയത് (Image Credits: instagram.com/jemimahrodrigues)

2 / 5

ടീം തങ്ങുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിലായിരുന്നു ക്രിസ്മസ് ആഘോഷം. ജെമീമ റോഡ്രിഗസാണ് കേക്ക് മുറിച്ചത്. ക്രിസ്മസ് ആഘോഷത്തില്‍ താരങ്ങളും, സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു (Image Credits: instagram.com/jemimahrodrigues)

3 / 5

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആഘോഷങ്ങള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടിലും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിശാഖപട്ടണത്താണ് നടന്നത് (Image Credits: instagram.com/jemimahrodrigues)

4 / 5

അവസാന മൂന്ന് മത്സരങ്ങളും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പരയിലെ മൂന്നാം മത്സരം നാളെയാണ്. നാലാം മത്സരം 28നും, അഞ്ചാമത്തേത് 30നും നടക്കും (Image Credits: facebook.com/KeralaCricketAssociation)

5 / 5

എല്ലാ മത്സരങ്ങളും രാത്രി ഏഴിനാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാം. നാളത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും (Image Credits: facebook.com/KeralaCricketAssociation)

അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
പ്രാര്‍ത്ഥനാ നിര്‍ഭരം! ക്രിസ്മസ് ദിനത്തില്‍ പള്ളികളിലെത്തിയ ഭക്തര്‍
ഭാഗ്യത്തിന് രക്ഷപ്പെട്ടു ! കോതമംഗലത്ത് ആനക്കൂട്ടത്തില്‍ നിന്നു വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം