കാമറൂൺ ഗ്രീൻ മുതൽ പ്രശാന്ത് വീർ വരെ; ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ | IPL 2026 Auction Most Expensive Buys From Cameron Green To Prashant Veer CSK And KKR Spend Most Money Malayalam news - Malayalam Tv9

IPL 2026 Auction: കാമറൂൺ ഗ്രീൻ മുതൽ പ്രശാന്ത് വീർ വരെ; ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ

Published: 

17 Dec 2025 | 09:23 AM

IPL 2026 Most Expensive Buys: ഇത്തവണ ഐപിഎലിൽ ഏറ്റവുമധികം തുക ലഭിച്ച ചിലരുണ്ട്. ഇവരിൽ പലരും സർപ്രൈസ് പേരുകളാണ്.

1 / 5
ഇത്തവണ ഐപിഎൽ ലേലത്തിൽ ഏറ്റവുമധികം തുക ലഭിച്ചത് ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ്. 25.20 കോടി രൂപയ്ക്കാണ് ഗ്രീനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. ഗ്രീൻ തന്നെയാവും ലേലത്തിലെ താരമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, വിലയിരുത്തലുകളിൽ ഇല്ലാതിരുന്ന ചില താരങ്ങളാണ് പിന്നീട് തിളങ്ങിയത്. (Image Credits- PTI)

2 / 5
ചെന്നൈ സൂപ്പർ കിംഗ്സ് മുൻ താരവും ശ്രീലങ്ക പേസറുമായ മതിഷ പതിരന ലേല ഹാളിലെ ഹോട്ട് പ്രോപ്പർട്ടിയായി. 18 കോടി രൂപ ചിലവഴിച്ച് കൊൽക്കത്ത തന്നെയാണ് പതിരനയെയും സ്വന്തമാക്കിയത്. പല ക്രിക്കറ്റ് നിരീക്ഷകരും പറയുന്നതനുസരിച്ച് പതിരനയ്ക്ക് ലഭിച്ചത് അപ്രതീക്ഷിത തുകയാണ്.

3 / 5
ലേലത്തിൽ പിന്നെ സ്റ്റാറായത് അൺകാപ്പ്ഡ് താരങ്ങളാണ്. ഉത്തർപ്രദേശ് ഓൾറൗണ്ടർ പ്രശാന്ത് വീറിനായി ചെന്നൈ സൂപ്പർ കിംഗ്സ് മുടക്കിയത് 14.20 കോടി രൂപ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച അൺകാപ്പ്ഡ് പ്ലയർ. 20 വയസുകാരനായ താരം യുപി ടി20 ലീഗിലൂടെ ശ്രദ്ധിക്കപ്പെട്ടു.

4 / 5
രാജസ്ഥാൻ വിക്കറ്റ് കാർത്തിക് ശർമ്മയ്ക്കും ഇതേ തുക ലഭിച്ചു. കാർത്തിക് ശർമ്മയും ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കും. ആഭ്യന്തര മത്സരങ്ങളിൽ തുടരെ ഗംഭീര പ്രകടനങ്ങൾ നടത്തുന്ന കാർത്തിക് ശർമ്മ 19 വയസുകാരനാണ്. സഞ്ജു സാംസണിൻ്റെ ബാക്കപ്പ് ആണ് കാർത്തിക് ശർമ്മ.

5 / 5
ജമ്മു കശ്മീർ പേസർ ആഖിബ് നബിയ്ക്ക് 8.40 കോടി രൂപ ലഭിച്ചു. പേസ് ബൗളിംഗ് ഓൾറൗണ്ടറായി അറിയപ്പെടുന്ന താരം കഴിഞ്ഞ ഏതാനും സീസണുകളായി ആഭ്യന്തര മത്സരങ്ങളിൽ അവിശ്വസനീയ പ്രകടനങ്ങളാണ് നടത്തുന്നത്. ഡൽഹി ക്യാപിറ്റൽസാണ് 29 വയസുകാരനായ ആഖിബിനെ ടീമിലെത്തിച്ചത്.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി