ഐപിഎലിൻ്റെ വരുന്ന സീസണിൽ നിന്ന് പിന്മാറിയത് പല വമ്പൻ താരങ്ങളാണ്. പല കാരണങ്ങളാണ് ഇവരുടെയൊക്കെ പിന്മാറ്റത്തിന് കാരണം. പോയ സീസണുകളിൽ ഐപിഎൽ കളറാക്കിയിരുന്ന ഈ താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. (Image Credits- PTI)
1 / 5
ഗ്ലെൻ മാക്സ്‌വൽ ആണ് ഐപിഎലിൽ നിന്ന് പിന്മാറിയവരിൽ ഏറ്റവും പ്രധാനപ്പെട്ട പേര്. ഇത്തവണ ഐപിഎൽ ലേലത്തിൽ താൻ പേര് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് താരം അറിയിച്ചു. ഐപിഎൽ കരിയർ അവസാനിപ്പിക്കുകയാണെന്ന സൂചനയും പല ടീമുകളിൽ കളിച്ച ഈ ഓസീസ് ഓൾറൗണ്ടർ നൽകിയിരുന്നു.
2 / 5
കഴിഞ്ഞ സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പ്രധാന താരമായിരുന്ന ആന്ദ്രേ റസലും ഐപിഎൽ കളിക്കില്ല. താരം ലീഗിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചു. വിരമിച്ചെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പവർ കോച്ച് എന്ന സ്ഥാനത്തിൽ റസൽ ടീം സെറ്റപ്പിനൊപ്പം തുടരും.
3 / 5
വെറ്ററൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി ഐപിഎൽ ലേലത്തിൽ നിന്ന് പിൻവാങ്ങി. താൻ ഇനി പാകിസ്താൻ സൂപ്പർ ലീഗ് കളിക്കുമെന്നാണ് താരം അറിയിച്ചത്. 41 വയസുകാരനായ താരം ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആകുമെന്നുറപ്പിറച്ചതോടെയാണ് ലീഗിൽ നിന്ന് പിന്മാറിയത്.
4 / 5
ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയും ഐപിഎൽ ലേലത്തിൽ നിന്ന് പിന്മാറി. പിഎസ്എലിൽ ഉറച്ച ഗെയിം ടൈം ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് താരം ഐപിഎലിൽ നിന്ന് പിന്മാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങി വിവിധ ടീമുകളിൽ താരം കളിച്ചു.