AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction: ഐപിഎൽ താരലേലം ഡിസംബറിൽ; വേദിയാവുക അബുദാബിയെന്ന് റിപ്പോർട്ടുകൾ

IPL 2026 Mini Auction Details: ഐപിഎൽ 2026 സീസണിലേക്കുള്ള താരലേലം ഡിസംബറിലെന്ന് സൂചന. ഡിസംബർ രണ്ടാം ആഴ്ച അബുദാബിയിൽ വച്ചാവും ലേലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Abdul Basith
Abdul Basith | Published: 11 Nov 2025 | 08:44 AM
വരുന്ന സീസണിലേക്കുള്ള ഐപിഎൽ ലേലം ഡിസംബർ മാസത്തിൽ നടക്കും. ഡിസംബർ മൂന്നാം ആഴ്ചയാവും താരലേലം നടക്കുക എന്നാണ് റിപ്പോർട്ട്. ഐപിഎൽ ട്രേഡ് ഡീൽ അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് മിനി ലേലവുമായി ബന്ധപ്പെട്ട സൂചനകളും പുറത്തുവരുന്നത്. (Image Credits- Social Media)

1 / 5
ഡിസംബർ 15, 16 തീയതികളിലാവും ലേലം നടക്കുക. കഴിഞ്ഞ മൂന്ന് തവണയും വിദേശത്തായിരുന്നു ലേലം. ജിദ്ദ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് തവണ യഥാക്രമം ലേലം നടന്നത്. അതുപോലെ ഇക്കൊല്ലവും ലേലം കടൽ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

2 / 5
ഈ മാസം 15 ആണ് റിട്ടൻഷൻ പട്ടിക പുറത്തുവിടാൻ ഫ്രാഞ്ചൈസികൾക്കുള്ള അവസാന തീയതി. നാല് ദിവസങ്ങൾക്കുള്ളിൽ ഓരോ ഫ്രാഞ്ചൈസിയും പട്ടിക പുറത്തുവിടണം. റിട്ടൻഷന് പുറത്തുവന്നതിന് ശേഷം മിനി ലേലത്തിൻ്റെ വേദിയും തീയതികളും ബിസിസിഐ പുറത്തുവിടും.

3 / 5
സഞ്ജു സാംസൺ ആണ് 2026 ഐപിഎലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ടോപ്പിക്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചു എന്നാണ് സൂചനകൾ. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ നൽകിയാണ് ചെന്നൈ സഞ്ജുവിനെ എത്തിച്ചത്.

4 / 5
രാജസ്ഥാൻ റോയൽസുമായും ചെന്നൈ സൂപ്പർ കിംഗ്സുമായും അടുത്ത ബന്ധമുള്ള പലരും ഈ ഡീൽ ഉറപ്പിച്ചെന്ന സൂചനകൾ പുറത്തുവിട്ടിട്ടുണ്ട്. തീരുമാനത്തിൽ രവീന്ദ്ര ജഡേജ തൃപ്തനല്ലെന്നും താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്.

5 / 5