IPL Trade: അശ്വിന് പകരക്കാരനെ കണ്ടെത്തി സിഎസ്‌കെ; വരുന്നത് യുവ ഓള്‍റൗണ്ടര്‍?
IPL 2026 rumour: വാഷിങ്ടണ്‍ സിഎസ്‌കെയില്‍ എത്തിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിനെ കൈമാറാന്‍ ഗുജറാത്ത് ടൈറ്റന്‍സ് സമ്മതിച്ചെന്നാണ് അഭ്യൂഹം. എന്നാല്‍ ടീം വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സ് രവിചന്ദ്രന്‍ അശ്വിന് പകരക്കാരനെ കണ്ടെത്തിയതായി അഭ്യൂഹം. ഐപിഎല്‍ 2026 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ വാഷിങ്ടണ്‍ സുന്ദറിനെ ചെന്നൈ ടീമിലെത്തിക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല (Image Credits: PTI)

വാഷിങ്ടണ്‍ സിഎസ്‌കെയില്‍ എത്തിയേക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിനെ കൈമാറാന്‍ ഗുജറാത്ത് ടൈറ്റന്‍സ് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. ട്രേഡിങ് നടന്നാല്‍ പകരം ഏത് താരത്തെയാകും ചെന്നൈ വിട്ടുനല്‍കുകയെന്ന് വ്യക്തമല്ല (Image Credits: PTI)

ട്രേഡിങ് നടന്നില്ലെങ്കില്‍ താരലേലത്തിന് മുമ്പ് ഗുജറാത്ത് വാഷിങ്ടണിനെ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സില്‍ വാഷിങ്ടണിന് മതിയായ അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുമായില്ല (Image Credits: PTI)

കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി ആറു മത്സരങ്ങളിലാണ് വാഷിങ്ടണ്‍ കളിച്ചത്. 133 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളും സ്വന്തമാക്കി (Image Credits: PTI)

2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിലൂടെയാണ് വാഷിങ്ടണ്‍ ഐപിഎല്ലിലെത്തുന്നത്. 2018-21 കാലയളവില്‍ ആര്‍സിബിയ്ക്കായി കളിച്ചു. 2022-24 വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു ഈ തമിഴ്‌നാട് സ്വദേശി (Image Credits: PTI)