AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction: ഐപിഎല്‍ താരലേലം അബുദാബിയില്‍ ?

IPL auction in December: ഐപിഎല്‍ താരലേലം ഡിസംബര്‍ 15 അല്ലെങ്കില്‍ 16 തീയതികളില്‍ അബുദാബിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ലേലം ഇന്ത്യയില്‍ നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്

jayadevan-am
Jayadevan AM | Updated On: 11 Nov 2025 20:36 PM
ഐപിഎല്‍ താരലേലം ഡിസംബര്‍ 15 അല്ലെങ്കില്‍ 16 തീയതികളില്‍ അബുദാബിയില്‍ നടക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ എവിടെ നടക്കണമെന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഇത് മൂന്നാം തവണയാണ് ഐപിഎല്‍ താരലേലം നടക്കുന്നത് (Image Credits: PTI)

1 / 5
2023ല്‍ ദുബായിലും, 2024ല്‍ ജിദ്ദയിലും താരലേലം നടന്നിരുന്നു. ഇത്തവണ മിനി ലേലമാകും നടക്കുന്നത്. ആദ്യം ഡിസംബര്‍ 14 ആണ് ലേലത്തീയതിയായി നിശ്ചയിച്ചിരുന്നത് (Image Credits: PTI)

2 / 5
എന്നാല്‍ 15 അല്ലെങ്കില്‍ 16 തീയതിയിലാകും ലേലം നടക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലേലം ഇന്ത്യയില്‍ നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. മുംബൈ, ബെംഗളൂരു നഗരങ്ങളായിരുന്നു പരിഗണനയില്‍ (Image Credits: PTI)

3 / 5
എന്നാല്‍ വിദേശ സപ്പോര്‍ട്ട് സ്റ്റാഫുകളുടെ സൗകര്യം പരിഗണിച്ചാണ് അബുദാബിയിലേക്ക് മാറ്റിയതെന്നാണ് സൂചന. നവംബര്‍ 15 ആണ് റീട്ടെന്‍ഷന്‍ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി. മിനിലേലമെങ്കിലും സാധ്യമായ അഴിച്ചുപണികള്‍ നടത്താനാണ് പല ഫ്രാഞ്ചെസികളുടെയും ശ്രമം (Image Credits: PTI)

4 / 5
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നതാണ് പ്രധാന മാറ്റം. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് താരത്തെ ട്രേഡ് ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്ത വരും. രവീന്ദ്ര ജഡേജയെയും, സാം കറനെയും സിഎസ്‌കെ റോയല്‍സിന് നല്‍കുമെന്നാണ് അഭ്യൂഹം (Image Credits: PTI)

5 / 5