Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Contradictory Foods: ചോറും പൊരിച്ച മീനും കുറച്ച് തൈരുമുണ്ടെങ്കിൽ ഉച്ചത്തെ കാര്യം കുശാലായി.... പലരുടെയും പ്രിയപ്പെട്ട കോംബോ ആണിത്. എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതാണോ? നമ്മൾ വളരെ രുചികരമായി കഴിക്കുന്ന പല ഭക്ഷണങ്ങളും വിരുദ്ധാഹരങ്ങളാണ്. അവ ഏതെല്ലാമെന്ന് നോക്കാം...

മീനിനൊപ്പം തൈര്, പാൽ, മോര്, ഉഴുന്ന്, മുഴപ്പിച്ച ധാന്യങ്ങൾ എന്നിവ കഴിക്കാൻ പാടില്ലെന്ന് പറയാറുണ്ട്. ഇവയെല്ലാം കഴിക്കുന്നത് വിരുദ്ധ ഫലമാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് ഇവ വളരെയധികം ദോഷം ചെയ്യുമെന്നും പറയുന്നു. (Image Credit: Getty Images)

മത്സ്യം കഴിക്കുമ്പോൾ പാൽ, ചീസ് പോലുള്ള മറ്റ് പാലുൽപ്പന്നങ്ങളും ഒഴിവാക്കണം. രണ്ടിലുമുള്ള ഉയർന്ന പ്രോട്ടീൻ ഉള്ളടക്കവും പ്രത്യേക സംയുക്തങ്ങളും ദഹനത്തെ തടസ്സപ്പെടുത്തുകയും വയറുവേദന, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. (Image Credit: Getty Images)

മത്സ്യത്തോടൊപ്പം സിട്രസ് പഴങ്ങൾ കഴിക്കാൻ പാടില്ലെന്നും പറയപ്പെടുന്നു. സിട്രസ് പഴങ്ങളിലെ ആസിഡുകൾ മത്സ്യ പ്രോട്ടീനുമായി പ്രതിപ്രവർത്തിച്ച് അതിന്റെ രുചിയും ഘടനയും മാറ്റുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. (Image Credit: Getty Images)

പച്ചക്കറികൾ കഴിച്ച് കഴിഞ്ഞ ഉടനേ തന്നെ പാൽ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ പച്ചക്കറികളും പാലും മിക്സ് ചെയ്ത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. (Image Credit: Getty Images)

ബീഫും പാലും ഒരുമിച്ച് കഴിക്കരുതെന്നും പറയപ്പെടുന്നു. കൂടാതെ ശർക്കരയും ബീഫ് കഴിക്കുന്നതിന് ഒപ്പം കഴിക്കാൻ പാടില്ല. ഇത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല) (Image Credit: Getty Images)