ബഡ്‌സ് വച്ച് ചെവി വൃത്തിയാക്കുന്നത് സുരക്ഷിതമാണോ? അറിയേണ്ട കാര്യങ്ങൾ | Is It Safe to Clean Ears with Cotton Buds, Discover How to clean earwax safely Malayalam news - Malayalam Tv9

Ear Cleaning Tips: ബഡ്‌സ് വച്ച് ചെവി വൃത്തിയാക്കുന്നത് സുരക്ഷിതമാണോ? അറിയേണ്ട കാര്യങ്ങൾ

Published: 

02 Aug 2026 | 07:57 PM

Earwax Removing Tips: കോട്ടൺ ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവിയിലെ കായം പുറത്തുവരുന്നതായി കാണുമെങ്കിലും, അതിന്റെ ഭൂരിഭാഗവും ഉള്ളിലേക്ക് തള്ളിപ്പോവുകയാണ് ചെയ്യുന്നത്. ഇക്കാര്യം നമ്മളിൽ പലർക്കും അറിയില്ല. ബഡ്‌സിന്റെ അറ്റം കായത്തെ ചെവിയിലെ കർണ്ണപടത്തിന് അടുത്തേക്ക് കൂടുതൽ തള്ളിവിടുന്നു. ഈ ശീലം തുടരുമ്പോൾ കാലക്രമേണ ഇത് കേൾവിക്കുറവിനും ചെവി അടഞ്ഞുപോകുന്നതിനും കാരണമാകുന്നു.

1 / 5
മിക്ക ആളുകളും കുളി കഴിഞ്ഞയുടൻ ആദ്യ തിരയുന്നത് കോട്ടൺ ബഡ്‌സുകളിലേക്കായിരിക്കും. ചെവിയിലെ ഈർപ്പവും കായവും കളയാൻ ബഡ്‌സ് ഉപയോഗിക്കുന്നത് പലരുടെയും ദിവസേനയുള്ള ശീലമാണ്. എന്നാൽ നിങ്ങളുടെ ചെവിക്ക് ഇത് അപകടകരമായ ഒരു ശീലമാണ് എന്ന് എത്രപേർക്കറിയാം? ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ചെവിയിൽ ബഡ്‌സ് ഉപയോഗിക്കരുതെന്ന് എപ്പോഴും മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ടാന്ന് നിങ്ങൾക്കറിയാമോ. (Image Credit Source: Getty Images)

2 / 5
കോട്ടൺ ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവിയിലെ കായം പുറത്തുവരുന്നതായി കാണുമെങ്കിലും, അതിന്റെ ഭൂരിഭാഗവും ഉള്ളിലേക്ക് തള്ളിപ്പോവുകയാണ് ചെയ്യുന്നത്. ഇക്കാര്യം നമ്മളിൽ പലർക്കും അറിയില്ല. ബഡ്‌സിന്റെ അറ്റം കായത്തെ ചെവിയിലെ കർണ്ണപടത്തിന് അടുത്തേക്ക് കൂടുതൽ തള്ളിവിടുന്നു. ഈ ശീലം തുടരുമ്പോൾ കാലക്രമേണ ഇത് കേൾവിക്കുറവിനും ചെവി അടഞ്ഞുപോകുന്നതിനും കാരണമാകുന്നു. അല്പം ശ്രദ്ധ തെറ്റിയാൽ ബഡ്‌സ് കർണ്ണപടത്തിൽ തട്ടി അത് പൊട്ടാനും കേൾവിശക്തി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

3 / 5
ചെവിക്കുള്ളിലെ വളരെ നേർത്ത ചർമ്മമാണുള്ളത്. നമ്മൾ ബഡ്‌സ് തിരുകി ഉള്ളിലേക്ക് കയറ്റുമ്പോൾ ഈ ചർമ്മത്തിൽ ഉരസി മുറിവുകൾ ഉണ്ടാകാനും, ഇത് ബാക്ടീരിയൽ അണുബാധയ്ക്ക് വഴിവെക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ബഡ്സ് അല്ലാതെ ചെവിക്കുള്ളിലേക്ക് പലതും നമ്മൾ ഉപയോ​ഗിക്കാറുണ്ട്. അത്തരക്കാർ ആദ്യം മനസ്സിലാക്കേണ്ടത് ചെവിയിലെ കായം വെറുമൊരു അഴുക്കല്ല, അത് നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണെന്നതാണ്.

4 / 5
പൊടിപടലങ്ങൾ, പ്രാണികൾ, ബാക്ടീരിയകൾ എന്നിവ കർണ്ണപടത്തിലേക്ക് കടക്കാതെ തടയുന്നത് ഈ ചെവിക്കായം ആണ്. നമ്മൾ അറിയാതെ തന്നെ ചെവിക്കായത്തെ പുറത്തേക്ക് കളയാനുള്ള സ്വാഭാവിക കഴിവ് ശരീരത്തിനുണ്ട്. അതുകൊണ്ട് തന്നെ ചെവിക്കായം കളയാനെന്ന പേരിൽ ചെവിക്കുള്ളിൽ യാതൊരു കാരണവശാലും ബഡ്‌സോ, പിന്നോ, ഈർക്കിലോ ഇടരുത്. കുളി കഴിഞ്ഞ ശേഷം വൃത്തിയുള്ള മൃദുവായ തുണി ഉപയോഗിച്ച് ചെവിയുടെ പുറംഭാഗവും മടക്കുകളും മാത്രം തുടച്ചെടുക്കുക.

5 / 5
ചെവികായം വളരെ കട്ടിയുള്ളതോ ഇനി അതുമൂലം ചെവിക്ക് വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇയർ ഡ്രോപ്പുകൾ ഉപയോഗിച്ച് അത് മൃദുവാക്കാം. സഹിക്കാനാകാത്ത ചെവിക്ക് വേദന, കേൾവിക്കുറവ്, അല്ലെങ്കിൽ അമിതമായി കായം അടിഞ്ഞുകൂടൽ എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ഒരു ഡോക്ടറെ കണ്ട് സുരക്ഷിതമായി അവ വൃത്തിയാക്കുക.

Loading...
Unable to load recommendations.
Follow Us
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
ഈസിയാണ്! ചെട്ടിനാട് സ്റ്റൈൽ ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ?
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും