AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Haircare Tips: ഹെൽമറ്റ് വൃത്തിയാക്കാറുണ്ടോ? മുടി പോയി മൊട്ടയാകുവേ; കരുതൽ വേണം

Hair Cleaning Tips: ഹെൽമെറ്റിനുള്ളിലെ പാഡിംഗിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ പൊടിയും എണ്ണമയവും വിയർപ്പും തലയോട്ടിയെ ബാധിക്കുന്നു. ഇത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ പറ്റിയ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കൂടാതെ ദുർഗന്ധത്തിനും തലയോട്ടിയിൽ ചൊറിച്ചിലിനും കാരണമാകുന്നു.

neethu-vijayan
Neethu Vijayan | Published: 12 Oct 2025 20:08 PM
നമ്മൾ ഹെൽമെറ്റ് ധരിക്കുന്നത് സുരക്ഷിതമായിരിക്കാനാണ്. എന്നാൽ ഈ അവശ്യ ഉപകരണം ചിലപ്പോൾ നിങ്ങളുടെ മുടിക്കും തലയോട്ടിക്കും ദോഷം ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ? വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ, ഇത് തലയോട്ടിയിൽ താരനും മുഖക്കുരുവിനും പോലും കാരണമാകും. ഹെൽമെറ്റിന്റെ മോശം ശുചിത്വം മുടി പൊട്ടുന്നതിനും, അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. ഇതിനും ചില പരഹാരങ്ങളുണ്ട്. (Image Credits: Unsplash)

1 / 5
നിങ്ങളുടെ ഹെൽമെറ്റിനുള്ളിലെ പാഡിംഗിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ പൊടിയും എണ്ണമയവും വിയർപ്പും തലയോട്ടിയെ ബാധിക്കുന്നു. ഇത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ പറ്റിയ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കൂടാതെ ദുർഗന്ധത്തിനും തലയോട്ടിയിൽ ചൊറിച്ചിലിനും കാരണമാകുന്നു. അതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ ഹെൽമെറ്റിൻ്റെ ഉള്ളിലെ പാഡുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. ശേഷം നന്നായി ഉണക്കുകയും വേണം. (Image Credits: Unsplash)

2 / 5
വൃത്തിയുള്ള ഹെൽമെറ്റ് ധരിച്ചാലും, നേരിട്ട് തലയോട്ടിയിൽ അവ സ്പർശിക്കുന്നത് ഒഴിവാക്കുക.  നേർത്തതും ശ്വസിക്കാൻ കഴിയുന്നതുമായ ഒരു കോട്ടൺ തുണികൊണ്ടുള്ള തൊപ്പി ധരിക്കുന്നത് വളരെ നല്ലതാണ്. ഈ തൊപ്പികൾ വിയർപ്പ് ആഗിരണം ചെയ്യുകയും തലയോട്ടിയിൽ തങ്ങിനിൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് മുടി പൊട്ടുന്നത് തടയുകയും തലയോട്ടിയിലെ പ്രകോപനത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. (Image Credits: Unsplash)

3 / 5
പുറത്തു പോകുന്നതിനു മുമ്പ് മുടിയിൽ എണ്ണ, ജെൽ എന്നിവ പുരട്ടുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഹെൽമെറ്റ് ഉപയോ​ഗിക്കുമ്പോൾ വിയർപ്പുമായി ഇത് എളുപ്പത്തിൽ കലരുകയും തലയോട്ടിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നിങ്ങൾ ദിവസവും ഹെൽമെറ്റ് ധരിക്കുന്ന ആളാണെങ്കിൽ, ദിവസും മുടി കഴുകാൻ ശ്രമിക്കണം. അല്ലെങ്കിൽ തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. (Image Credits: Unsplash)

4 / 5
നിങ്ങളുടെ ഹെൽമെറ്റ് നിങ്ങളുടെ സ്വകാര്യ വസ്തുവായി തന്നെ കാണണം. ഹെൽമെറ്റ് പങ്കിടുന്നത് ഒഴിവാക്കുക. മറ്റൊരാൾക്ക് ഹെൽമെറ്റ് കൊടുക്കുന്നത് വിയർപ്പ്, താരൻ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾ എന്നിവ ഒരു തലയോട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹെൽമെറ്റ് വൃത്തിയായി കാണപ്പെടുന്നുണ്ടെങ്കിലും, പാഡിംഗിലേക്കും സ്ട്രാപ്പുകളിലേക്കും ബാക്ടീരിയകളുണ്ടാകാം.  (Image Credits: Unsplash)

5 / 5