Sanju Samson: നിരാശപ്പെടുത്തി സഞ്ജു; വൈഭവിനെ ഒഴിവാക്കിയതിനെതിരെ ആരാധകര്‍
Sanju Samson struggles again as fans question Vaibhav Sooryavanshi’s omission: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്നിലും ജയിച്ച് ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയതിനാല്‍ അഞ്ചാം ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അവസരം കാത്തിരുന്ന താരങ്ങളെ ഇന്ത്യ കളിപ്പിച്ചേക്കും. അഞ്ചാം ടി20യില്‍ സഞ്ജു സാംസണ് വിശ്രമം അനുവദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ, വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനവുമായി ആരാധകര്‍. ഓപ്പണറായി കളിച്ച സഞ്ജുവിന് രണ്ട് പന്തില്‍ നാലു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ജേക്കബ് ഡുഫി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു ഫോറടിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം സെയിഫെര്‍ട്ടിന് ക്യാച്ച് നല്‍കി സഞ്ജു പുറത്തായി. ഇതോടെയാണ് വൈഭവിനെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനമുയര്‍ന്നത്.
മൂന്നാം ടി20യില്‍ ഓപ്പണറായി കളിച്ച വൈഭവ് 19 പന്തില്‍ 45 റണ്‍സെടുത്തിരുന്നു. എന്നാല്‍ പരിക്ക് മാറി ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെ വൈഭവിന് പകരക്കാരുടെ നിരയിലേക്ക് വീണ്ടും മാറേണ്ടി വന്നു.
സഞ്ജു വീണ്ടും മോശം ഫോമില്‍?
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 33 പന്തില്‍ 67 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. എന്നാല്‍ രണ്ടാം മത്സരം മുതല്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
രണ്ടാം മത്സരത്തില്‍ ഓപ്പണറായി കളിച്ച താരം 17 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. പരിക്കേറ്റ ഇഷാന്‍ കിഷന് പകരം ആ മത്സരത്തില്‍ പ്ലേയിങ് ഇലവനിലെത്തിയ വൈഭവ് സൂര്യവംശി വണ്‍ ഡൗണായാണ് കളിച്ചത്. എട്ടു പന്തില്‍ നാല് റണ്‍സെടുക്കാനെ വൈഭവിന് കഴിഞ്ഞുള്ളൂ.
Also Read: IND vs NZ: ഹിമാലയന്‍ സ്‌കോര്‍ മറികടക്കാനായില്ല; ഇന്ത്യയ്ക്ക് 87 റണ്‍സ് തോല്‍വി
തുടര്‍ന്ന് വൈഭവിനെ ഓപ്പണറാക്കിയും, സഞ്ജുവിനെ വണ്‍ ഡൗണാക്കിയും ഇന്ത്യ കളിപ്പിച്ചു. ഈ മത്സരത്തില്‍ വൈഭവ് അവസരത്തിനൊത്തുയര്‍ന്നു. എന്നാല്‍ 13 പന്തില്‍ 18 റണ്‍സെടുത്ത് സഞ്ജു പുറത്തായി. ഇതിന് പിന്നാലെയാണ് നാലാം ടി20യിലും സഞ്ജു നിരാശപ്പെടുത്തിയത്.
ആരാധകരുടെ ചില പ്രതികരണങ്ങള്‍
We should have rested either Abhishek Sharma or Sanju Samson since we have already won the series. Instead we have rested Vaibhav Sooryavanshi. Very bad decision. The kid deserved to play today.
— R A T N I S H (@LoyalSachinFan) October 30, 2026
Why did they drop Vaibhav Suryavanshi? Sanju Samson gets so many opportunities but this wonder kid Vaibhav is used as a Stepney? #IndvsNZ
— Mihir Jha (@MihirkJha) October 30, 2026
അഞ്ചാം മത്സരത്തില്‍ വൈഭവ്?
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്നിലും ജയിച്ച് ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയതിനാല്‍ അഞ്ചാം ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അവസരം കാത്തിരുന്ന താരങ്ങളെ ഇന്ത്യ കളിപ്പിച്ചേക്കും. അഞ്ചാം ടി20യില്‍ സഞ്ജുവിന് വിശ്രമം അനുവദിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നവംബര്‍ ഒന്നിന് നടക്കുന്ന ഈ മത്സരത്തില്‍ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത.
സഞ്ജുവും അഭിഷേകുമാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍. ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയുണ്ടായേക്കില്ല. എന്നാല്‍ വരാനിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ സഞ്ജുവിന്റെ സ്ഥാനം വൈഭവ് കൊണ്ടുപോകാനാണ് സാധ്യത.
English Summary
Sanju Samson was dismissed for just 4 runs in the fourth T20I against New Zealand. His recent poor form has sparked heavy criticism and fan outrage. Fans are questioning the decision to drop young opener Vaibhav Sooryavanshi. Sooryavanshi had previously impressed with a quick 45-run knock before Ishan Kishan returned.