AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sathyan Anthikad: മോഹൻലാലിന്റെ ആ കാര്യം പറഞ്ഞ് അനൂപ് എന്നോട് പിണങ്ങിയിട്ടുണ്ട്; സത്യൻ അന്തിക്കാട്

Sathyan Anthikad about Anoop Sathyan:സ്കൂളിൽ പഠിക്കുന്ന സമയത്ത് വലിയ മോഹൻലാൽ ആരാധകനായിരുന്ന അനൂപ് മോഹൻലാലിന്റെ പേരിൽ തന്നോട് മിണ്ടാതെ നടന്നിട്ടുണ്ട് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.അത്രയ്ക്കും വലിയ ഒരു മോഹൻലാൽ ഫാൻ ആയിരുന്നു അനൂപ്. ഒരു ദിവസം ഇതേ കാര്യം പറഞ്ഞ് വഴക്കുണ്ടാക്കി അവൻ തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പോലും തീരുമാനിച്ചു.ഈ സമയത്ത് സ്കൂളിൽ പോകാൻ തയ്യാറായി ബാഗ് ഒക്കെ പാക്ക് ചെയ്ത് വന്നിട്ട് അനൂപ് തന്നോട് ചോദിക്കുക.......

Sathyan Anthikad: മോഹൻലാലിന്റെ ആ കാര്യം പറഞ്ഞ് അനൂപ് എന്നോട് പിണങ്ങിയിട്ടുണ്ട്; സത്യൻ അന്തിക്കാട്
Sathyan Anthikkad, Mohanlal, AnoopImage Credit source: Social Media
Ashli C
Ashli C | Published: 30 Oct 2026 | 05:06 PM

അനൂപ് സത്യനെ കുറിച്ച് രസകരമായ ഓർമ്മകൾ പങ്കുവെച്ച് അച്ഛനും സംവിധായകനുമായ സത്യൻ അന്തിക്കാട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് വലിയ മോഹൻലാൽ ആരാധകനായിരുന്ന അനൂപ് മോഹൻലാലിന്റെ പേരിൽ തന്നോട് മിണ്ടാതെ നടന്നിട്ടുണ്ട് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. താനും മോഹൻലാലും സിനിമകൾ ഒന്നിച്ച് ചെയ്യാതിരുന്ന ഒരു പത്ത് പന്ത്രണ്ട് വർഷം ഉണ്ടായിരുന്നു.

ഈ സമയത്ത് സ്കൂളിൽ പോകാൻ തയ്യാറായി ബാഗ് ഒക്കെ പാക്ക് ചെയ്ത് വന്നിട്ട് അനൂപ് തന്നോട് ചോദിക്കുക അടുത്ത സിനിമയിൽ മോഹൻലാൽ ആണോ എന്നാണ്. അല്ല എന്ന് പറയുമ്പോൾ അവൻ രണ്ടു ദിവസം പിന്നെ എന്നോട് ആ കാര്യവും പറഞ്ഞു മിണ്ടില്ല. പിന്നെ കുറെ സിനിമകൾ ചെയ്തപ്പോഴും അവൻ വന്ന് മോഹൻലാൽ ഉണ്ടോ എന്ന് ചോദിക്കും. അല്ലെന്ന് പറയുമ്പോൾ ഒക്കെ അവൻ വീണ്ടും തന്നോട് പിണങ്ങും എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

ALSO READ:“ഇപ്പോൾ ചിരിക്കുന്ന മുഖ്യമന്ത്രിയുണ്ട്, കേരളത്തിന് വേണ്ടി സുഹൃത്ത് 5000 കോടി മുടക്കും”; വി.ഡി സതീശനുമായി ചർച്ച നടത്തിയെന്ന് മേജർ രവി

ഞാൻ മോഹൻലാലിന്റെ വീട്ടിലേക്കാണ്….

അത്രയ്ക്കും വലിയ ഒരു മോഹൻലാൽ ഫാൻ ആയിരുന്നു അനൂപ്. ഒരു ദിവസം ഇതേ കാര്യം പറഞ്ഞ് വഴക്കുണ്ടാക്കി അവൻ തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പോലും തീരുമാനിച്ചു. എന്നിട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ മോഹൻലാലിന്റെ വീട്ടിലേക്കാണ് എന്നാണ് പറഞ്ഞിരുന്നത് എന്നും സത്യൻ അന്തിക്കാട് ഓർക്കുന്നു.മോഹൻലാലിന്റെ അത്രയും വലിയ ആരാധകനായ മകൻ ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ഒരു സിനിമ ചെയ്യുന്നു എന്നതിൽ തനിക്ക് വ്യക്തിപരമായി നല്ല സന്തോഷമുണ്ട്. എല്ലാം നന്നായി വരട്ടെ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി കൊതി തീരാത്ത വ്യക്തിയാണ് താനെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടുത്ത ചിത്രവും മോഹൻലാലിനെ വെച്ചാണ്.

അതേസമയം മോഹൻലാൽ നായകനാകുന്ന ഈ സിനിമയ്ക്ക് L- 368 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത് വരനെ ആവശ്യമുണ്ട് എന്ന വിജയ ചിത്രത്തിനുശേഷം അനൂപി സത്യൻ ഒരുക്കുന്ന ഈ സിനിമ നിർമ്മിക്കുന്നത് ജോർജ് അലക്സാണ്ടർ ആണ്. മുകേഷ്, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും സ്റ്റണ്ട് സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.

ENGLISH SUMMARY

Director Sathyan Anthikad shared some amusing memories about his son, Anoop Sathyan. According to Sathyan Anthikad, when Anoop was in school, he was such a huge fan of Mohanlal that he even stopped speaking to his father—all because of Mohanlal. There was a period of about ten to twelve years during which Sathyan Anthikad and Mohanlal did not work on any films together.

Follow Us