Jialer 2: തിയേറ്ററിലെ കത്തിക്കൽ തുടങ്ങിയിട്ട് 25 ദിവസം, സക്സസ് ട്രെയിലറുമായി ടൈ​ഗർ മുത്തുവേൽ പാണ്ഡ്യനും ടീമും | Jailer 2 Success Trailer Released, Tiger Muthuvel Pandian and Team Celebrate 25 Days of Box Office Success Malayalam news - Malayalam Tv9

Jialer 2: തിയേറ്ററിലെ കത്തിക്കൽ തുടങ്ങിയിട്ട് 25 ദിവസം, സക്സസ് ട്രെയിലറുമായി ടൈ​ഗർ മുത്തുവേൽ പാണ്ഡ്യനും ടീമും

Published: 

08 Nov 2026 | 07:30 PM

Jailer 2 25th Day Success Trailer: ഇക്കഴിഞ്ഞ ഒക്ടോബർ 15 ആം തീയതിയാണ് നെൽസൺ ദിലീപ് കുമാർ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ജയിലർ രണ്ടാം ഭാഗം തിയറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് കളക്ഷനോടെ ആരംഭിച്ച പ്രദർശനം 25 ദിവസം പിന്നിടുമ്പോഴും തുടരുകയാണ് ഈ ചിത്രം.

1 / 5
ജയിലിയറിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ  25 ദിവസം പൂർത്തിയാക്കിയിരിക്കുന്ന ഈ വേളയിൽ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  സിനിമയുടെ റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിൽ  നിന്ന് വ്യത്യസ്തമായി കാമിയോ വേഷങ്ങളെ എല്ലാം  സക്സസ് ട്രെയിലർ ഉൾപ്പെടുത്തിയിട്ടുണ്ട്. ( Image Credit Source Screen Grab)

2 / 5
ദീപാവലി ദിനത്തിലാണ്  ജയിലർ 2 ന്റെ ഇരുപത്തി അഞ്ചാം ദിവസത്തെ സക്സസ് ട്രെയിലർ വരുന്നത് എന്ന പ്രത്യേകതയും  ഉണ്ട്.  മാസ് ആക്ഷൻ  സിനിമയാണെങ്കിലും ചിത്രത്തിൽ തമാശയ്ക്കും ഏറെ പ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ  സിനിമയിലെ കോമഡി രംഗങ്ങളും സക്സസ് ട്രെയിലറിൽ ഇടം പിടിക്കുന്നു.

3 / 5
റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ 800 കോടിയും പിന്നിട്ട് ചിത്രം മുന്നേറുകയാണ്. ഇനിയുള്ള ചോദ്യം ആയിരം കോടി ക്ലബ്ബിൽ  സിനിമ ഇടം നേടം നേടുമോ എന്നുള്ളതാണ്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമ്മാണം.

4 / 5
മലയാളത്തിൽ നിന്ന്  മോഹൻലാലും സുരാജ് വെഞ്ഞാറമൂടും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ജയിലർ 2 ൽ  പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.  ബോളിവുതാരം ഹൃതിക് റോഷനും വിദ്യാബാലനും ഉൾപ്പെടെയുള്ള മറ്റ് താര നിരയും സിനിമയുടെ ഭാഗമാണ്.

5 / 5
നവംബർ രണ്ടാം വാരത്തോടെ സിനിമ ഒടിടി  റിലീസിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ്   അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിന് പുറമേ ഒടിടിയിലും സിനിമ തരംഗം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  ഒടിടിയിൽ എത്തുന്നത്  ചിത്രത്തിന്റെ അൺകട്ട് വേർഷൻ ആണെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
TRAI ഉത്തരവ് പ്രകാരം ലഭ്യമായ 10 ജിയോ റീച്ചാർജ് പ്ലാനുകൾ
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി