AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: അപ്രതീക്ഷിതമായി സഞ്ജു മുന്നില്‍; കൂടെയൊരു സെല്‍ഫിയും! അഖിലയ്ക്ക് ഇത് ‘ഫാന്‍ ഗേള്‍ മൊമന്റ്’

Sanju Samson's Incognito Look in Thiruvananthapuram Goes Viral: സഞ്ജു സാംസണൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യാന്തര ഫെന്‍സിങ് താരമായ അഖില അനില്‍. തിരുവനന്തപുരം കവടിയാറില്‍ വെച്ചാണ് അപ്രതീക്ഷിതമായി അഖില സഞ്ജുവിനെ കണ്ടത്. സഞ്ജുവിനൊപ്പം സെല്‍ഫി എടുത്തതിനെക്കുറിച്ച് അഖില സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്.

Sanju Samson: അപ്രതീക്ഷിതമായി സഞ്ജു മുന്നില്‍; കൂടെയൊരു സെല്‍ഫിയും! അഖിലയ്ക്ക് ഇത് ‘ഫാന്‍ ഗേള്‍ മൊമന്റ്’
സഞ്ജു സാംസണൊപ്പം അഖിലയുടെ സെല്‍ഫി Image Credit source: Akhila Anil Facebook
Jayadevan AM
Jayadevan AM | Published: 08 Nov 2026 | 07:05 PM

സഞ്ജു സാംസണൊപ്പം സെല്‍ഫി എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യാന്തര ഫെന്‍സിങ് താരമായ അഖില അനില്‍. തിരുവനന്തപുരം കവടിയാറില്‍ വെച്ചാണ് അപ്രതീക്ഷിതമായി അഖില സഞ്ജുവിനെ കണ്ടത്. കറുത്ത ടീ ഷര്‍ട്ടും, തോളിലൊരു ബാഗും, തലയില്‍ ഹെല്‍മെറ്റും വെച്ച് നടന്നുപോവുകയായിരുന്നു സഞ്ജു. മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാനാകണം അദ്ദേഹം ഹെല്‍മെറ്റ് വെച്ച് നടന്നുപോയത്. എന്നാല്‍ അഖില പെട്ടെന്ന് സഞ്ജുവിനെ തിരിച്ചറിഞ്ഞു. ഒപ്പം നിര്‍ത്തി സെല്‍ഫി എടുത്തതിന് ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിനൊപ്പം സെല്‍ഫി എടുത്തതിനെക്കുറിച്ച് അഖില സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്.

“എന്റെ മനസ്സിൽ എന്നും സൂക്ഷിച്ചു വെക്കാൻ പോന്ന, തീർത്തും സ്വപ്നസമാനമായ ഒരു ‘ഫാന്‍ ഗേള്‍ മൊമന്റ്’. ഇന്ത്യൻ ക്രിക്കറ്റിൽ എം.എസ്. ധോണിക്ക് ശേഷം എന്റെ ഹൃദയത്തിൽ ഇത്രയധികം സവിശേഷമായ ഒരു സ്ഥാനം മറ്റൊരു വ്യക്തിക്ക് മാത്രമേയുള്ളൂ—സഞ്ജു സാംസൺ”-അഖില സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ ആ അവിശ്വസനീയമായ പ്രകടനങ്ങൾക്കപ്പുറം, എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ അതിജീവനക്കരുത്താണ്. തിരിച്ചടികളും അവഗണനകളും അനീതി നിറഞ്ഞ ഘട്ടങ്ങളും ഉണ്ടായപ്പോഴൊക്കെയും, പുഞ്ചിരിയോടെ പോരാടി തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹത്തെ നേരിട്ട് കാണാനും, സംസാരിക്കാനും, ഞാൻ നെഞ്ചിലേറ്റുന്ന ആ വ്യക്തിയോടൊപ്പം മനോഹരമായ കുറച്ച് നിമിഷങ്ങൾ ചിലവഴിക്കാനും സാധിച്ചത് ഒരു സ്വപ്നസാക്ഷാത്കാരം തന്നെയാണ്. ഇന്ന് എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്! എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു നിമിഷം”-അഖിലയുടെ വാക്കുകള്‍.

അഖില പങ്കുവെച്ച കുറിപ്പ്:

Also Read: Sanju Samson: മനവും നിറഞ്ഞു, വയറും നിറഞ്ഞു! ബിരിയാണി വിളമ്പി സഞ്ജു സാംസണ്‍; ആ അമ്മമാരും അച്ഛന്‍മാരും ഡബിള്‍ ഹാപ്പി

ഹൃദയം കവര്‍ന്ന് സഞ്ജു

ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സഞ്ജു ഇപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ആതുരാലയത്തിലെത്തി അവിടെയുള്ളവര്‍ക്ക് സഞ്ജു ബിരിയാണി വിളമ്പി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

ബിരിയാണി വിളമ്പിയതിനു ശേഷം, അവിടെയുള്ളവരുടെ സുഖവിവരങ്ങള്‍ കൂടി അന്വേഷിച്ചതിന് ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഒട്ടും താരജാഡയില്ലാത്തയാളാണ് സഞ്ജുവെന്ന് വ്യക്തമാക്കി നിരവധി പേരാണ് കമന്റ് ചെയ്തത്.

English Summary

International fencing star Akhila Anil recently had a dream fan moment when she unexpectedly met cricketer Sanju Samson in Thiruvananthapuram. Although Sanju was wearing a helmet to avoid being noticed, Akhila quickly recognized him and happily clicked a selfie together.

Follow Us