Tips to stop overthinking: പല പ്രശ്നങ്ങൾക്കും കാരണം ഓവർതിങ്കിങ് , ഈ വഴികൾ പരീക്ഷിക്കു… മാറ്റം പ്രതീക്ഷയ്ക്കും അപ്പുറം
Japanese Techniques for a Clear Mind: അമിതമായി ചിന്തിക്കുന്നതിനു പകരം, നിങ്ങളുടെ ഇക്കിഗായ് (ലക്ഷ്യം) പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉത്കണ്ഠയിൽ നിന്ന് മനസ്സിനെ മാറ്റി അർത്ഥവത്തായ ചെറിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും ജീവിതത്തിൽ വ്യക്തത നൽകാനും സഹായിക്കും.

ഇന്ന് എന്നത് സമ്മർദ്ദങ്ങളുടെ കാലമാണ്. ജോലിസമ്മർദ്ദം... കുടുംബത്തിലെ പ്രശ്നങ്ങൾ പലതരം ടോക്സിക് ബന്ധനങ്ങൾ ഇതെല്ലാം നമ്മെ വല്ലാതെ ബുദ്ധിമൂട്ടിയ്ക്കും. ഇതിനിടയിൽ ഉണ്ടാകുന്ന ഓവർതിങ്കിങ് എന്ന പ്രശ്നം നിലവിലുള്ള അവസ്ഥയുടെ ആഴം വർത്ഥിപ്പിക്കും. സമ്മർദ്ദങ്ങളിൽ നിന്ന് മനസ്സിനെ ശാന്തമാക്കാനും അമിതമായ ചിന്തകളെ നിയന്ത്രിക്കാനും സഹായിക്കുന്ന ജാപ്പനീസ് രീതികൾ ഏതെല്ലാം എന്നു നോക്കിയാലോ?

ഷോഗാനായി: നമുക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആവശ്യമില്ലാതെ വിഷമിക്കുന്നതിനു പകരം അവയെ അംഗീകരിക്കാൻ ഈ തത്വം പഠിപ്പിക്കുന്നു. 'ഇത് ഇപ്പോൾ എനിക്ക് മാറ്റാൻ കഴിയുന്ന ഒന്നാണോ?' എന്ന് സ്വയം ചോദിക്കുക. അല്ലെങ്കിൽ സമാധാനത്തോടെ അത് സ്വീകരിച്ച്, ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇക്കിഗായ് - നിങ്ങളുടെ ജീവിതത്തിന് അർത്ഥം നൽകുന്ന, സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നതാണ് ഇക്കിഗായ്. നിങ്ങൾക്ക് ഇഷ്ടമുള്ളതും, നിങ്ങൾ കഴിവുള്ളതും, ലോകത്തിന് ആവശ്യമുള്ളതും, നിങ്ങൾക്ക് വരുമാനം നൽകുന്നതുമായ കാര്യങ്ങൾ ഒന്നിക്കുന്ന ഒരു ബിന്ദുവാണിത്. അമിതമായി ചിന്തിച്ച് ആശയക്കുഴപ്പത്തിലാകുമ്പോൾ, നിങ്ങളുടെ ഇക്കിഗായ് ഓർക്കുന്നത് ഉദ്ദേശ്യബോധത്തോടെ മുന്നോട്ട് പോകാൻ സഹായിക്കും.

ഷിൻറിൻ യോകു - പ്രകൃതിയിൽ ചെലവഴിക്കുന്ന ശാന്തവും ശ്രദ്ധയോടെയുള്ളതുമായ സമയമാണിത്. നടക്കുമ്പോൾ ചുറ്റുമുള്ള ശബ്ദങ്ങൾ, ഗന്ധങ്ങൾ, കാഴ്ചകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിന്റെ ചിന്താക്കുഴപ്പങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ സഹായിക്കും. പ്രകൃതിയുടെ ശാന്തത സമ്മർദ്ദ ഹോർമോണുകളെ കുറയ്ക്കുന്നു.

സസെൻ- നിവർന്നിരുന്ന്, ശ്വാസത്തിൽ ശ്രദ്ധിച്ച്, മനസ്സിലേക്ക് വരുന്ന ചിന്തകളെ വിധി കൽപ്പിക്കാതെയും അതിൽ ഉടക്കിനിൽക്കാതെയും വെറുതെ നോക്കി കാണുക. ചിന്തകളെ പൂർണ്ണമായി നിർത്തുക എന്നതല്ല, മറിച്ച് ഓരോ ചിന്തയിലും കുടുങ്ങിപ്പോകാതെ മനസ്സിന് ഇടം നൽകുക എന്നതാണ് ലക്ഷ്യം.