AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Electricity Bill: കറണ്ട് ബില്ല് കുറയ്‌ക്കേണ്ടേ? വൈദ്യുതി ഉപയോഗം ഈ സമയത്ത് കുറയ്ക്കണം, വേറെ വഴിയില്ല

How to Cut Your Electricity Bill: Best Time to Reduce Power Usage at Home: ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും കറണ്ട് ബില്ല് കുറയ്ക്കാനാകും. ഇതിന് ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയം, ഉപയോഗ രീതി...

Electricity Bill: കറണ്ട് ബില്ല് കുറയ്‌ക്കേണ്ടേ? വൈദ്യുതി ഉപയോഗം ഈ സമയത്ത് കുറയ്ക്കണം, വേറെ വഴിയില്ല
പ്രതീകാത്മക ചിത്രം Image Credit source: Ram/For The Washington Post via Getty Images
Shiji M K
Shiji M K | Published: 14 Mar 2026 | 03:21 PM

വേനല്‍ക്കാലം വന്നെത്തി, ഇനി റെക്കോഡ് വേഗത്തിലായിരിക്കും ഓരോ വീടുകളിലും വൈദ്യുതി ഉപയോഗത്തിന്റെ അളവ് ഉയരുന്നത്. ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഫാന്‍, എസി, കൂളര്‍ എന്നിവയൊന്നും ഉപയോഗിക്കാതിരിക്കാനാകില്ല. എന്നാല്‍ ഇവയുടെ അമിതമായതും അസമയത്തുള്ളതുമായ ഉപയോഗം പണച്ചെലവുണ്ടാക്കും.

ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും കറണ്ട് ബില്ല് കുറയ്ക്കാനാകും. ഇതിന് ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയം, ഉപയോഗ രീതി, ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ എന്നിവയാണ്.

നിയന്ത്രണം എപ്പോള്‍?

വൈകുന്നേരവും രാത്രിയുമാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലാകുന്നത്. 6 മണി മുതല്‍ 10 മണി വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഈ സമയത്ത് വാഷിങ് മെഷീന്‍, അയേണ്‍ ബോക്‌സ്, മോട്ടോര്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കരുത്. ഇവയെല്ലാം രാവിലെ അല്ലെങ്കില്‍ ഉച്ചയ്ക്ക് ഉപയോഗിക്കുന്നതാണ് ബില്ല് കുറയ്ക്കാന്‍ നല്ലത്.

ഇവ ശ്രദ്ധിക്കാം

കറണ്ട് ബില്ല് കുറയ്ക്കാനായി എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാനാകുന്നതാണ്. ഇവ 80 ശതമാനം വരെ ബില്ലിലെ തുക കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ എപ്പോഴും ഓഫ് ചെയ്തിടാനും ശ്രദ്ധിക്കണം. ലൈറ്റുകള്‍, ഫാനുകള്‍, ടിവി, ചാര്‍ജറുകള്‍ എന്നിവ അനാവശ്യമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വന്‍ തോതില്‍ വൈദ്യുതി പാഴാക്കി കളയും.

Also Read: Electricity Bill: വേനല്‍ക്കാലത്ത് ഇനി കറന്റ് ബില്‍ കൂടില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

എസി ഉപയോഗിക്കുമ്പോള്‍ എപ്പോഴും 24-26 ഡിഗ്രിക്ക് ഇടയില്‍ സെറ്റ് ചെയ്യുക. വാതിലുകളും ജനാലകളും നന്നായി അടച്ചിടാനും ശ്രദ്ധിക്കണം. ഫില്‍റ്റര്‍ ഇടയ്ക്കിടെ ശുചിയാക്കാനും ഓര്‍ക്കണം. കൂടാതെ 5 സ്റ്റാര്‍ റേറ്റിങ്ങുള്ള സാധനങ്ങള്‍ തന്നെ വീട്ടിലേക്ക് വാങ്ങിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

Follow Us