പൂരം കൊടിയേറി മക്കളേ...! ജിയോ 'ദീപാവലി ധമാക്ക'; ഒരു വർഷത്തേക്ക് സൗജന്യ ഓഫർ | Jio diwali dhamaka offer get one year JioAirfiber to get annual Mobile Recharge For Free, details in malayalam Malayalam news - Malayalam Tv9

Jio Festive Offer: പൂരം കൊടിയേറി മക്കളേ…! ജിയോ ‘ദീപാവലി ധമാക്ക’; ഒരു വർഷത്തേക്ക് സൗജന്യ ഓഫർ

Published: 

18 Sep 2024 12:51 PM

Jio Launches Diwali Dhamaka: ജിയോഫൈബർ, ജിയോഎയർഫൈബർ വരിക്കാർക്കും പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഇത് ഉപയോഗിക്കാം. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയാണ് ഓഫർ കാലയളവ്.

1 / 6റിലയൻസ് ജിയോ വരിക്കാർക്ക് ദീപാവലി ​ഗിഫ്റ്റുമായി അംബാനി. 365 ദിവസത്തേക്കാണ് ഓഫർ നൽകിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് ദീപാവലി ധമാക്ക ഓഫറാണ് അംബാനി അവതരിപ്പിച്ചത്. ജിയോ എയർ ഫൈബർ കണക്ഷനുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. (Image Credits: Social Media)

റിലയൻസ് ജിയോ വരിക്കാർക്ക് ദീപാവലി ​ഗിഫ്റ്റുമായി അംബാനി. 365 ദിവസത്തേക്കാണ് ഓഫർ നൽകിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് ദീപാവലി ധമാക്ക ഓഫറാണ് അംബാനി അവതരിപ്പിച്ചത്. ജിയോ എയർ ഫൈബർ കണക്ഷനുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. (Image Credits: Social Media)

2 / 6

ജിയോഫൈബർ, ജിയോഎയർഫൈബർ വരിക്കാർക്കും പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഇത് ഉപയോഗിക്കാം. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയാണ് ഓഫർ കാലയളവ്.(Image Credits: Social Media)

3 / 6

മാത്രമല്ല, നിലവിലുള്ള ജിയോഫൈബർ, ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്കും ഈ ദീപാവലി ധമാക്ക ഓഫർ പ്രയോജനപ്പെടുത്താം. ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ സാധനം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി എയർഫൈബർ കണക്ഷൻ ലഭിക്കും. (Image Credits: Social Media)

4 / 6

ജിയോ ഫൈബർ നിലവിലുള്ള ഉപയോക്താക്കൾക്ക് 2,222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാൻ റീജാർജ് ചെയ്താൽ ഈ ഓഫർ ലഭിക്കുന്നതാണ്. (Image Credits: Social Media)

5 / 6

ഓഫർ ക്രെഡിറ്റാകുന്നത് കൂപ്പൺ വഴിയാണ്. റിലയൻസ് ജിയോ വരിക്കാർക്ക് നവംബർ മുതൽ കൂപ്പൺ ‍ലഭിക്കും. 2025 ഒക്ടോബർ വരെയാണ് ഈ ഓഫർ ക്രെഡിറ്റ് ആയി കൊണ്ടിരിക്കുന്നത്. ഇങ്ങനെ 12 കൂപ്പണുകൾ ലഭിക്കും. (Image Credits: Social Media)

6 / 6

3,599 രൂപയുടെ വാർഷിക മൊബൈൽ റീചാർജ് പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ടാണ് ജിയോ 365 ദിവസത്തെ മൊബൈൽ റീചാർജ് പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റ ഉൾപ്പെടുന്നതാണ് ജിയോ ഓഫർ‍. (Image Credits: Social Media)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും