ഐസ്ക്രീം പോലെ തന്നെ, എന്നാൽ ഹെൽത്തിയും; ഈ പ്രോട്ടീൻ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തിക്കോളു! | Just Like Ice Cream, But Healthy: Why Greek Yogurt is the Ultimate Protein Source Malayalam news - Malayalam Tv9

ഐസ്ക്രീം പോലെ തന്നെ, എന്നാൽ ഹെൽത്തിയും; ഈ പ്രോട്ടീൻ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തിക്കോളു!

Published: 

22 Sep 2026 | 04:14 PM

Why You Need to Add Greek Yogurt to Your Fitness Routine: കൃത്യമായ ഡയറ്റ് എപ്പോഴും പാലിക്കാൻ കഴിയുന്നില്ല എന്നതാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നം. തിരക്കുകൾ കാരണം പലരും പ്രഭാതഭക്ഷണം ഒഴിവാക്കും, വൈകുന്നേരങ്ങളിൽ ക്ഷീണം കാരണം പ്രോട്ടീൻ അടങ്ങിയ നല്ല ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സാഹചരൂങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ച ഒരു പ്രോട്ടീൻ സോഴ്സാണ് ഗ്രീക്ക് യോഗർട്ട്.

1 / 5
പേശികളുടെ മികച്ച വളർച്ചയ്ക്കും ശരീരത്തിൻ്റെ സംരക്ഷണത്തിനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ഗോൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ ഗ്രീക്ക് യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കഠിനമായ വ്യായാമത്തിന് ശേഷം ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഇത് സഹായിക്കും. പഴങ്ങളോ നട്സോ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ മികച്ച ഫലം നൽകും. (Image Credit source: Getty Images)

2 / 5
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് വളരെ പെട്ടെന്ന് വയറുനിറഞ്ഞ തോന്നൽ ഉണ്ടാക്കും. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് എളുപ്പത്തിൽ ഒഴിവാക്കാനും ശരീരഭാരം കൃത്യമായി നിലനിർത്താനും ഇത് ഉപകരിക്കും. മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഒരു ലഘുഭക്ഷണമായി ഇത് ഉപയോഗിക്കാവുന്നതാണ്. ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

3 / 5
ദിവസവുമുള്ള വ്യായാമത്തിന് ശേഷം മികച്ച ഫലം ലഭിക്കാൻ ഗ്രീക്ക് യോഗർട്ട് സഹായിക്കും. ഇത് പതിവായി കഴിക്കുന്നവരിൽ പേശികൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്ന് നിരവധി പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ലീൻ മസിൽസ് ബിൽഡ് ചെയ്യാൻ ഇത് ഏറെ മികച്ചതാണ്. വ്യായാമം കഴിഞ്ഞയുടനെ ഓട്സിനൊപ്പ ചേർത്തോ പഴങ്ങൾക്കൊപ്പമോ ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് ഒരേസമയം ക്ഷീണം അകറ്റുന്നതിനുംേറിക്കവറിക്കും സഹായിക്കും.

4 / 5
മുട്ട, മത്സ്യം, ചിക്കൻ എന്നിവ പോലെ പാചകം ചെയ്യാൻ കൂടുതൽ സമയം ആവശ്യമില്ല എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. തിരക്കുള്ള ആളുകൾക്ക് ഐസ്ക്രീം കഴിക്കുന്നതുപോലെ തന്നെ കഴിക്കാവുന്ന രുചികരമായ ഓരു പ്രോട്ടീൻ സോഴ്സാണിത്. തിരക്കിട്ട ജീവിതശൈലിയിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കാൻ ഗ്രീക്ക് യോഗർട്ട് ദിവസവും കഴിക്കുന്നതിലൂടെ  സാധിക്കും

5 / 5
പ്രഭാതഭക്ഷണം, സ്മൂത്തികൾ എന്നിവയ്‌ക്കൊപ്പം ചേർത്ത് ഗ്രീക്ക് യോഗർട്ട് കഴിക്കാവുന്നതാണ്. പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേർക്കുന്നത് ഭക്ഷണത്തിൻ്റെ രുചി വർദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. യാതൊരു മടുപ്പും ഇല്ലാതെ ദിവസവും ആസ്വദിച്ച് കഴിക്കാൻ കഴിയുന്ന ഗ്രീക്ക് യോഗർട്ട് നിങ്ങളുടെ ഫിറ്റ്നസ് ഗോളുകൾ വേഗത്തിൽ നേടാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ