'ആദ്യം തന്നെ ചീത്ത, എല്ലാവരും പൂവ് കൊടുത്തല്ലേ, എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയായിരുന്നു' | Kalabhavan Navas and his wife Rahna open up about how their love story began Malayalam news - Malayalam Tv9

Kalabhavan Navas: ‘ആദ്യം തന്നെ ചീത്ത, എല്ലാവരും പൂവ് കൊടുത്തല്ലേ, എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയായിരുന്നു’

Published: 

02 Aug 2025 07:11 AM

Kalabhavan Navas and Rahna About Their Love Story: സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത ഒട്ടേറെ താരങ്ങളുണ്ട് മലയാളത്തില്‍. അക്കൂട്ടത്തിലുള്ള രണ്ടുപേരാണ് കലാഭവന്‍ നവാസും രഹ്നയും. സ്‌ക്രീനില്‍ ആരംഭിച്ച പ്രണയം അവരെയും എത്തിച്ചത് വിവാഹത്തിലേക്കും അതിമനോഹരമായ കുടുംബ ജീവിതത്തിലേക്കുമാണ്.

1 / 5തങ്ങളുടെ പ്രണയം വളരെ രസകരമായിരുന്നുവെന്ന് കലാഭവന്‍ നവാസും ഭാര്യ രഹ്നയും പറഞ്ഞിട്ടുണ്ട്. ഇരുവരും ആദ്യമായി കാണുന്നത് ചങ്ങരംകുളത്ത് വെച്ച് ഒരു പരിപാടിക്കിടെയായിരുന്നു. എന്നാല്‍ കണ്ടപ്പോള്‍ നവാസ് ഭയങ്കര സീരിയസായിരുന്നുവെന്നാണ് രഹ്ന പറയുന്നത്. റെഡ് കാര്‍പ്പെറ്റിനോടായിരുന്നു താരങ്ങളുടെ പ്രതികരണം.  (Image Credits Kalabhavan Navas Instagram)

തങ്ങളുടെ പ്രണയം വളരെ രസകരമായിരുന്നുവെന്ന് കലാഭവന്‍ നവാസും ഭാര്യ രഹ്നയും പറഞ്ഞിട്ടുണ്ട്. ഇരുവരും ആദ്യമായി കാണുന്നത് ചങ്ങരംകുളത്ത് വെച്ച് ഒരു പരിപാടിക്കിടെയായിരുന്നു. എന്നാല്‍ കണ്ടപ്പോള്‍ നവാസ് ഭയങ്കര സീരിയസായിരുന്നുവെന്നാണ് രഹ്ന പറയുന്നത്. റെഡ് കാര്‍പ്പെറ്റിനോടായിരുന്നു താരങ്ങളുടെ പ്രതികരണം. (Image Credits Kalabhavan Navas Instagram)

2 / 5

അന്ന് നവാസ് ഡയറക്ട് ചെയ്യുന്ന സ്‌കിറ്റ് ഉണ്ടായിരുന്നു. താന്‍ ആണെങ്കില്‍ അതുവരെ സ്‌കിറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ലെന്ന് രഹ്ന പറയുന്നു. രംഗപൂജയ്ക്കായി തന്റെ ഡാന്‍സാണ്. അതിന് ശേഷമാണ് സ്‌കിറ്റിന് കയറേണ്ടത്. ഒരു സോങിന്റെ ഗ്യാപ്പിന് കയറണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഡാന്‍സ് കഴിഞ്ഞ് കോസ്റ്റിയൂം മാറ്റാനായില്ല.

3 / 5

കല്‍പന ചേച്ചി ഉണ്ടായിരുന്നു അന്ന് കൂടെ. ചേച്ചി എവിടെ നിന്നോ ഒരു ബ്ലേഡ് കൊണ്ടുവന്ന് തന്നെ സഹായിച്ചു. ഇതിനിടയില്‍ ഈ നായികയെ വേണ്ടായിരുന്നു, ഇവര്‍ക്ക് ജാഡയാണെന്നൊക്കെ പറയുന്നത് താന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ലഹങ്ക എടുത്തിട്ട് ഓടിപ്പോയി. കമ്മലും മാലയും ഒന്നും ഉണ്ടായിരുന്നു, കല്‍പ്പന ചേച്ചിയുടെ കയ്യിലെ വഴ ഊരിത്തന്നു, അത് മാത്രമാണ് ധരിച്ചത്.

4 / 5

താന്‍ ഡോര്‍ തുറന്നതും നല്ല ചീത്തയായിരുന്നു നവാസിക്ക, ചെവി മൊത്തം അടഞ്ഞുപോയെന്ന് രഹ്ന പറഞ്ഞപ്പോള്‍ എല്ലാവരും പൂവ് കൊടുത്തല്ലേ, ഞങ്ങള്‍ ഇങ്ങനെയായിരുന്നുവെന്ന് നവാസ്. പിന്നീട് തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തു. തന്റെ വീട്ടുകാര്‍ക്കെല്ലാം രഹ്നയേയും കുടുംബത്തെയും അറിയാം.

5 / 5

വിവാഹം ആലോചിക്കുന്ന സമയത്ത് കലാകുടുംബം ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നി, ചേട്ടനാണ് പോയി സംസാരിക്കുന്നത്. അന്ന് രഹ്നയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. അതിനാല്‍ പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു തങ്ങളുടെ വിവാഹമെന്നും രഹ്നയും നവാസും പറഞ്ഞു.

Related Photo Gallery
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Joint Pain Relief: സിമ്പിളാണ്…. തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Laptop health issues: പേര് ലാപ്‌ടോപ് ആണെന്ന് വച്ച് എടുത്ത് മടിയില്‍ വയ്ക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും
Gautam Gambhir: മാനേജ്‌മെന്റിന് തലവേദന; ഗില്ലും, ശ്രേയസും എത്തുമ്പോള്‍ ആരെ ഒഴിവാക്കും? ഗംഭീറിനുണ്ട് ഉത്തരം
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം