AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PCB: ടീം അംഗങ്ങൾക്കിടയിൽ ഭിന്നതയില്ല; വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പിസിബി

PCB Dismisses Allegations On Shaheen Shah Afridi: പേസർ ഷഹീൻ ഷാ അഫ്രീദിയ്ക്കും ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഘയും തമ്മിൽ ഭിന്നതയെന്ന വാർത്തകൾ തള്ളി പിസിബി. പ്രചാരണത്തിനിടെ നടപടി സ്വീകരിക്കുമെന്ന് പിസിബി പറഞ്ഞു.

abdul-basith
Abdul Basith | Updated On: 02 Aug 2025 07:41 AM
ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഘയും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ ഭിന്നതയെന്ന വാർത്തകൾ തള്ളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഷഹീൻ ഷായുടെ പെരുമാറ്റത്തിൽ സൽമാനും പരിശീലകൻ മൈക്ക് ഹെസനും തൃപ്തരല്ല എന്ന സോഷ്യൽ മീഡിയ പോസ്റ്റ് ആണ് പിസിബി തള്ളിയത്. (PTI)

1 / 5
പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത വ്യാജവാർത്തകളാണെന്ന് പിസിബി പറഞ്ഞു. ഷഹീൻ ഷാ അഫ്രീദിയെയും സൽമാൻ അലി ആഘയെയും പരിശീലന സംഘത്തിലെ ഒരാളെയും ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല എന്ന് പിസിബി പ്രതികരിച്ചു.

2 / 5
അത്തരത്തിൽ ഒരു പ്രശ്നവും പരിശീലനസമയത്തോ പ്രാക്ടീസ് സെഷനുകളിലോ ഉണ്ടായിട്ടില്ല. ഈ അഭ്യൂഹങ്ങൾ പടച്ചുണ്ടാക്കിയതാണ്. ദേശീയ ടീമിൽ പടലപ്പിണക്കങ്ങളുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്നും വാർത്താകുറിപ്പിലൂടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

3 / 5
ടീമിലുള്ള ഒത്തൊരുമയെയും പാകിസ്താൻ ടീമിൻ്റെ യശസും തകർക്കുന്നതിനായാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. ഇത് ഗൗരവമായി പിസിബി കണക്കാക്കുന്നു. പാകിസ്താൻ ടീമിനെതിരെയും താരങ്ങൾക്കെതിരെയും നടക്കുന്ന ഈ വ്യാജപ്രചാരണം തുടർന്നാൽ നിയമനടപടി സ്വീകരിക്കും.

4 / 5
മാനഹാനിയ്ക്കും സൈബർ കുറ്റകൃത്യങ്ങൾക്കുമായി ഇത്തരം ആളുകൾക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നടപടിയെടുക്കും. പൊതുസമൂഹവും മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇത്തരം ആരോപണങ്ങൾ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്നും പിസിബി പറഞ്ഞു.

5 / 5