Karuveppilai Mittai: കറിവേപ്പില മിട്ടായി കഴിച്ചിട്ടുണ്ടോ? ആരോഗ്യഗുണമുള്ള ഈ നാടൻ രുചി വീട്ടിൽ ഉണ്ടാക്കാം!
Karuveppilai Mittai Recipe: ഏറെ ആരോഗ്യ ഗുണമുള്ള കറിവേപ്പില ഭക്ഷണം കഴിക്കുമ്പോൾ അതിൽ നിന്ന് എടുത്ത് കളയുന്നവരാണ് അധികവും. എന്നാൽ നമുക്കറിയാത്ത ചില വിഭവങ്ങൾ തയ്യാറാക്കാൻ ഈ ഇല വളരെ നല്ലതാണ്. നമ്മൾ എടുത്ത് കളയുന്ന കറിവേപ്പിലകൊണ്ട് സ്വാദിഷ്ടവും ഔഷധഗുണമുള്ളതുമായ ഒരു മധുരപലഹാരം ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പരമ്പരാഗത പലഹാരം കൂടിയാണിത്.

സാധാരണയായി കറികൾക്ക് കടുക് വറുക്കുമ്പോൾ എണ്ണയിലിടാൻ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ഏറെ ആരോഗ്യ ഗുണമുള്ള കറിവേപ്പില ഭക്ഷണം കഴിക്കുമ്പോൾ അതിൽ നിന്ന് എടുത്ത് കളയുന്നവരാണ് അധികവും. എന്നാൽ നമുക്കറിയാത്ത ചില വിഭവങ്ങൾ തയ്യാറാക്കാൻ ഈ ഇല വളരെ നല്ലതാണ്. നമ്മൾ എടുത്ത് കളയുന്ന കറിവേപ്പിലകൊണ്ട് സ്വാദിഷ്ടവും ഔഷധഗുണമുള്ളതുമായ ഒരു മധുരപലഹാരം ഉണ്ടാക്കിയാലോ? (Image Credit Source: Social Media)

കറിവേപ്പില കണ്ടാൽ പാത്രത്തിൽ നിന്ന് എടുത്തു മാറ്റുന്ന കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒന്നാണ് കരുവേപ്പില മിട്ടായി. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന കറിവേപ്പില, ശർക്കര, നെയ്യ്, ബദാം എന്നിവ ചേർത്ത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ നാടൻ മിഠായിയുടെ റെസിപ്പി നമുക്ക് നോക്കിയാലോ. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പരമ്പരാഗത പലഹാരം കൂടിയാണിത്.

ആവശ്യമായ ചേരുവകൾ: കപ്പ് കറിവേപ്പില കഴുകി നന്നായി ഉണക്കിയത്, 1/2 കപ്പ് ശർക്കര, 2 ടേബിൾസ്പൂൺ ചിരകിയ തേങ്ങ, 1/2 ടീസ്പൂൺ ഏലയ്ക്കപ്പൊടി, 2 ടേബിൾസ്പൂൺ ബദാം, 1 ടീസ്പൂൺ നെയ്യ് എന്നിവയാണ് നമ്മുടെ കരുവേപ്പില മിട്ടായി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇവയിലെ ഓരോന്നിലെയും ഗുണങ്ങൾ ചേരുമ്പോൾ വളരെ ആരോഗ്യ ഗുണമുള്ള മറ്റൊരു വിഭവമായി ഇത് മാറുകയും ചെയ്യും. പ്രമേഹ രോഗികൾക്കും പരിമിതമായി ഇവ കഴിക്കാം.

തയ്യാറാക്കുന്ന വിധം: കറിവേപ്പില നന്നായി കഴുകിയ ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവലിലോ വെച്ച് ഈർപ്പം ഒട്ടും ഇല്ലാത്തവിധം തുടച്ചെടുക്കുക. ഇലകളിൽ വെള്ളമയം ഉണ്ടായാൽ അവ ശരിയായി മൊരിഞ്ഞു കിട്ടില്ല. ഒരു പാൻ എടുത്ത് അതിലേക്ക് അല്പം പോലും എണ്ണ ചേർക്കാതെ കുറഞ്ഞ തീയിൽ വച്ച് ഇലകൾ കരിഞ്ഞുപോകാതെ സാവധാനം ഇളക്കിക്കൊടുത്ത് നല്ലതുപോലെ മൊരിഞ്ഞെടുക്കുക. ഇലകൾ തൊട്ടുനോക്കുമ്പോൾ പൊടിയുന്ന പരുവമായാൽ തീ അണച്ച് തണുക്കാൻ വെക്കാം.

ആറിയ കറിവേപ്പില, ഏലയ്ക്ക, ബദാം എന്നിവ മിക്സിയുടെ ജാറിലേക്ക് മാറ്റുക. വെള്ളം അല്പം പോലും ചേർക്കാതെ, ചെറുതായി തരിയോടുകൂടി പൊടിച്ചെടുത്ത് മാറ്റി വെക്കുക. അതേ പാനിൽ തന്നെ, ചിരകിയ തേങ്ങ ഇളം സ്വർണ്ണനിറമാകുന്നതുവരെയും നല്ല മണം വരുന്നത് വരെയും വറുത്തെടുക്കുക. ഇത് തണുത്ത ശേഷം പൊടിച്ചെടുക്കുക. പാൻ വീണ്ടും ചൂടാക്കി, അല്പം വെള്ളം ചേർത്ത് ശർക്കര ഉരുക്കുക. ശർക്കര പൂർണ്ണമായും ഉരുകി കട്ടിയുള്ള പാനി പരുവത്തിലാകുന്നത് വരെ വേവിക്കുക.

ശർക്കരപ്പാനിയിലേക്ക് കറിവേപ്പില, ബദാം പൊടി, തേങ്ങ പൊടിച്ചത്, നെയ്യ് എന്നിവ ചേർക്കുക. മിശ്രിതം കുറുകി പാനിന്റെ വശങ്ങളിൽ നിന്ന് വിട്ടുപോരുന്ന പരുവമാകുന്നതുവരെ കുറഞ്ഞ തീയിൽ നന്നായി ഇളക്കുക. തീ അണച്ച് മിശ്രിതം അല്പം തണുക്കാൻ വക്കാം. കൈകൊണ്ട് തൊടാവുന്ന പാകമാകുമ്പോൾ, കൈപ്പത്തിയിൽ അല്പം നെയ്യ് പുരട്ടുക. മിശ്രിതത്തിൽ നിന്ന് ചെറിയ ഭാഗങ്ങൾ എടുത്ത് ഉരുളകളാക്കി മാറ്റുക. 'കരുവെപ്പില മിട്ടായി' പൂർണ്ണമായും തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.