ബാറ്റ് കൊണ്ട് വെടിക്കെട്ട് തീർക്കുന്ന താരങ്ങൾ; ഇത്തവണ ഇവരെ ശ്രദ്ധിക്കാം | KCL 2025 5 Players With Exceptional Batting Skills To Keep An Eye On Kerala Cricket League Season 2 From Varius Teams Malayalam news - Malayalam Tv9

KCL 2025: ബാറ്റ് കൊണ്ട് വെടിക്കെട്ട് തീർക്കുന്ന താരങ്ങൾ; ഇത്തവണ ഇവരെ ശ്രദ്ധിക്കാം

Updated On: 

19 Aug 2025 18:05 PM

5 Batters To Watch Out For: കേരള ക്രിക്കറ്റ് ലീഗിൽ ശ്രദ്ധിക്കേണ്ട അഞ്ച് ബാറ്റർമാരെ പരിശോധിക്കാം. കഴിഞ്ഞ സീസണിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത താരങ്ങളാണ് ഇത്.

1 / 5കേരള ക്രിക്കറ്റ് ലീഗിൽ ശ്രദ്ധിക്കേണ്ട താരങ്ങളിൽ പ്രധാനപ്പെട്ടയാളാണ് ഏരീസ് കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. കഴിഞ്ഞ സീസണിൽ 528 റൺസുമായി ഏറ്റവുമധികം റൺസ് നേടിയ സച്ചിൻ ടീമിനെ പ്രഥമ ചാമ്പ്യനുമാക്കി. ഫൈനലിലെ ഒന്നടക്കം രണ്ട് സെഞ്ചുറിയും താരം നേടിയിരുന്നു. (Image Courtesy- Social Media)

കേരള ക്രിക്കറ്റ് ലീഗിൽ ശ്രദ്ധിക്കേണ്ട താരങ്ങളിൽ പ്രധാനപ്പെട്ടയാളാണ് ഏരീസ് കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. കഴിഞ്ഞ സീസണിൽ 528 റൺസുമായി ഏറ്റവുമധികം റൺസ് നേടിയ സച്ചിൻ ടീമിനെ പ്രഥമ ചാമ്പ്യനുമാക്കി. ഫൈനലിലെ ഒന്നടക്കം രണ്ട് സെഞ്ചുറിയും താരം നേടിയിരുന്നു. (Image Courtesy- Social Media)

2 / 5

കഴിഞ്ഞ സീസണിൽ തൃശൂർ ടൈറ്റൻസിൻ്റെ താരമായിരുന്ന വിഷ്ണു വിനോദ് 192 സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 438 റൺസ് നേടി റൺ വേട്ടക്കാരിൽ രണ്ടാമതായിരുന്നു. വെടിക്കെട്ട് ബാറ്ററായ വിഷ്ണു ഈ സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്സിലാണ് കളിക്കുക.

3 / 5

ഐപിഎലിൽ കളിക്കാൻ യോഗ്യതയുള്ള കേരള താരങ്ങളിൽ പ്രധാനപ്പെട്ട പേരാണ് നിലവിലെ റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ. കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും സഹിതം 371 റൺസാണ് രോഹൻ കുന്നുമ്മൽ നേടിയത്.

4 / 5

സൽമാൻ നിസാറിന് 40 പന്തിൽ 10 റൺസെടുക്കാനും 10 പന്തിൽ 40 റൺസെടുക്കാനും കഴിയും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിൻ്റെ താരമായ സൽമാൻ നാല് ഫിഫ്റ്റി അടക്കം 455 റൺസ് നേടി കഴിഞ്ഞ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമതായിരുന്നു.

5 / 5

സൂപ്പർ താരം സഞ്ജു സാംസണും ഇത്തവണ ശ്രദ്ധിക്കേണ്ട താരങ്ങളിൽ പെടും. കഴിഞ്ഞ സീസണിൽ താരം കളിച്ചിരുന്നില്ല. എന്നാൽ, ടി20യിൽ ഇന്ത്യക്കായി തകർത്തുകളിക്കുന്ന സഞ്ജു ഇക്കുറി കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ വൈസ് ക്യാപ്റ്റനാണ്. ഏഷ്യാ കപ്പിനുള്ള ടീമിലും സഞ്ജു ഉൾപ്പെട്ടിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും