"അറ്റാക്ക് ചെയ്ത് കളിക്കൂ! നിർത്തരുത്"! അഗ്രസീവ് ക്രിക്കറ്റുമായി ഇന്ത്യ; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഗംഭീർ | Keep Going Hard: Gautam Gambhir Explains India’s Aggressive T20 Approach Malayalam news - Malayalam Tv9

“അറ്റാക്ക് ചെയ്ത് കളിക്കൂ! നിർത്തരുത്”! അഗ്രസീവ് ക്രിക്കറ്റുമായി ഇന്ത്യ; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഗംഭീർ

Published: 

19 Sep 2026 | 04:21 PM

Team India T20 Approach: ടി20യില്‍ ഇന്ത്യ ഉടന്‍ 300 കടക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. 2024-ൽ ബംഗ്ലാദേശിനെതിരെ നേടിയ 297 റൺസാണ് അന്താരാഷ്ട്ര ട്വന്റി-20-ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20ക്ക് ശേഷമാണ് 300 കടക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഗംഭീര്‍ സംസാരിച്ചത്.

1 / 5
താരങ്ങളുടെ കഴിവ് കണക്കിലെടുക്കുമ്പോള്‍ ടി20യില്‍ ഇന്ത്യ ഉടന്‍ 300 കടക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. 2024-ൽ ബംഗ്ലാദേശിനെതിരെ നേടിയ 297 റൺസാണ് അന്താരാഷ്ട്ര ട്വന്റി-20-ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20ക്ക് ശേഷമാണ് 300 കടക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഗംഭീര്‍ സംസാരിച്ചത്. 300-ലെത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി (Image Credit Source: PTI).

2 / 5
പവർപ്ലേയിൽ തന്നെ നമ്മൾ 100 റൺസ് നേടി എന്നതാണ് ഏറ്റവും വലിയ പോസിറ്റീവ് കാര്യം. തന്റെ പരിശീലന കാലയളവിൽ ഇതുവരെ അത് ചെയ്തിട്ടില്ല. അറ്റാക്ക് ചെയ്തു കളിക്കുകയാണെങ്കിൽ, തുടർന്നും ആക്രമിച്ചു തന്നെ കളിക്കുക എന്ന വളരെ വ്യക്തമായ സന്ദേശമായിരുന്നു അത്. ഇതാണ് നൽകിയിട്ടുള്ള സന്ദേശം, ഭാവിയിലും ഇതേ സന്ദേശം തന്നെയായിരിക്കും നൽകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

3 / 5
ഇതുവരെ 300 റൺസിൽ എത്തിയിട്ടില്ല. അതിനാൽ അത് തന്നെയാണ് അടുത്ത ലക്ഷ്യം. അതിശയിപ്പിക്കുന്ന ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് 300 കടക്കാമായിരുന്നു. എന്നാല്‍ 221 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

4 / 5
"ഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു. അഭിഷേക്‌ നേടിയ 100 റൺസിനെക്കുറിച്ചല്ല ഇത്. എനിക്ക് ഇവിടെയിരുന്ന് അദ്ദേഹത്തിന്റെ സെഞ്ചുറിയെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കാം. എന്നാൽ അത് സൃഷ്ടിച്ച ഇംപാക്ട്‌ മാത്രമാണ് പ്രധാനം", ഗംഭീര്‍ പറഞ്ഞു.

5 / 5
ഡ്രസ്സിംഗ് റൂമിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും എത്രത്തോളം സ്വാധീനം ഉണ്ടാക്കാൻ കഴിയും എന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതുതന്നെയാണ് നയവും. കഴിഞ്ഞ രണ്ട് വർഷമായി ഇതാണ് നമ്മുടെ തത്ത്വചിന്ത. ട്വന്റി-20 ക്രിക്കറ്റ് എന്നത് കേവലം റൺസിനെയോ വിക്കറ്റുകളെയോ കുറിച്ചുള്ളതല്ല. നിങ്ങൾക്ക് എത്രത്തോളം സ്വാധീനം ഉണ്ടാക്കാൻ കഴിയും എന്നതിനെക്കുറിച്ചാണെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട