AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Manju Warrier : സഹികെട്ടു… സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ

Manju Warrier Against Director Sanal Kumar Sasidharan : സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് നൽകി നടി മഞ്ജു വാര്യർ. തനിക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും മറ്റ് പ്രചാരണങ്ങളും നിരന്തരമായി നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു

Manju Warrier : സഹികെട്ടു… സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ
Manju Warrier, Sanal Kumar SasidharanImage Credit source: Facebook / Manju Warrier, Sanal Kumar Sasidharan
Amal KV
Amal KV | Published: 19 Sep 2026 | 05:52 PM

കൊച്ചി : സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് നൽകി നടി മഞ്ജു വാര്യർ. തനിക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും മറ്റ് പ്രചാരണങ്ങളും നിരന്തരമായി നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ കേസ് കൊടുത്തിരിക്കുന്നത്. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജുവാര്യർ മനസ്സ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സനൽ കുമാർ ശശിധരൻ നടത്തിയ എല്ലാവിധത്തിലുള്ള അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും പ്രതികരണങ്ങളും അടിയന്തരമായി പിൻവലിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സനൽകുമാർ ശശിധരന്റെ ഇത്തരം പ്രവർത്തികൾക്കെതിരെയും പ്രതികരണങ്ങൾക്ക് എതിരെയും മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ കഴിഞ്ഞദിവസം ആക്ഷേപഹാസ്യ രീതിയിൽ പ്രതികരണം നടത്തിയിരുന്നു ഇതു വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് സനൽകുമാറിനിൽ നിന്ന് മഞ്ജു വാര്യർക്ക് ഉണ്ടായത് എന്ന രീതിയിൽ കഴിഞ്ഞദിവസം മാല പാർവതിയും പ്രതികരിച്ചിരുന്നു.

Also Read : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി

മഞ്ജു വാര്യർ തനിക്കെതിരെ കേസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സനൽ കുമാർ ഇപ്പോൾ രം​ഗത്തെത്തിയിട്ടുണ്ട്. താൻ ഉന്നയിക്കുന്ന വളരെ ഗുരുതരമായ ക്രിമിനൻ കുറ്റങ്ങളിൽ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടിയുള്ള നാടകമാണ് കേസ് എന്നാണ് സനൽ കുമാറിന്റെ പ്രതികരണം. മാന നഷ്ടത്തിന് സിവിൽ കേസ് ഫയൽ ചെയ്തത് നല്ല കാര്യമെന്നും എന്നാൽ വക്കീൽ നോട്ടീസ് പോലും അയക്കാതെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത് എന്നും സനൽ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പറയുന്നു. മാനനഷ്ട കേസിന്റെ
ഇതിന്റെ ആത്യന്തിക ലക്ഷ്യം താൻ ആവശ്യപ്പെടുന്ന അന്വേഷണം ഒഴിവാക്കുക എന്നതാണ്. വിഷയത്തിൽ അന്വേഷണം നടന്നാൽ പോലീസിന് മുന്നിൽ മൊഴി കൊടുക്കേണ്ടി വരും അത് ഒഴിവാക്കാനും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്തിനുമായാണ് ഇപ്പോഴത്തെ ഈ നടപടി എന്നും സനൽ പോസ്റ്റിലൂടെ ആരോപിക്കുന്നു.

‌കഴിഞ്ഞ അഞ്ച് ദിവസങ്ങളോളമായി മഞ്‌ജു വാര്യർ വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തി വരികയാണ് സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കണമെന്നും തനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഡാലോചന പരിശോധിക്കണം എന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട്, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സനൽ കുമാർ സത്യ​ഗ്രഹം നടത്തുന്നത്.

English Summary

Actress Manju Warrier has filed a defamation case against director Sanal Kumar Sasidharan. The case was filed in light of the persistent defamatory campaigns conducted against her. Manju Warrier initiated legal action citing the continuous publication of remarks, posts, and other forms of propaganda intended to humiliate her.

Follow Us