AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Japan T20: 300 റണ്‍സ് ലോഡിങ്? സാനോ ഗ്രൗണ്ടിൽ തീപ്പൊരി പാറുമോ? റെക്കോർഡുകൾ തകർത്തെറിയാൻ സഞ്ജുവും അഭിഷേകും

Sanju Samson & Abhishek Sharma Aim for Massive T20 Records vs Japan: ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമായ ജപ്പാനെതിരെ കരുത്തരായ ഇന്ത്യ ഒരുപിടി റെക്കോഡുകള്‍ പൊളിച്ചെഴുതുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ മലയാളി താരം സഞ്ജു സാംസണും, അഭിഷേക് ശര്‍മ്മയും മികച്ച ഫോമിലാണ്.

India vs Japan T20: 300 റണ്‍സ് ലോഡിങ്? സാനോ ഗ്രൗണ്ടിൽ തീപ്പൊരി പാറുമോ? റെക്കോർഡുകൾ തകർത്തെറിയാൻ സഞ്ജുവും അഭിഷേകും
Sanju Samson and Abhishek SharmaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 19 Sep 2026 | 03:20 PM

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീം, അടുത്തതായി ഏറ്റുമുട്ടാന്‍ പോകുന്നത് ജപ്പാനോടാണ്. ചരിത്രത്തിലാദ്യമായാണ് ഇരുരാജ്യങ്ങളുടെയും സീനിയര്‍ പുരുഷ ടീമുകള്‍ ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത്. ടി20 ലോകജേതാക്കളായ ഇന്ത്യയ്ക്ക് ദുര്‍ലബരായ ജപ്പാന്‍ ഒരു വെല്ലുവിളിയല്ല. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗഹൃദ മത്സരത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. സെപ്തംബര്‍ 22-ന് രാവിലെ 9.30-ന് ജപ്പാനിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരം ആരംഭിക്കും.

ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമായ ജപ്പാനെതിരെ കരുത്തരായ ഇന്ത്യ ഒരുപിടി റെക്കോഡുകള്‍ പൊളിച്ചെഴുതുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായ മലയാളി താരം സഞ്ജു സാംസണും, അഭിഷേക് ശര്‍മ്മയും മികച്ച ഫോമിലാണ്. ഇവരുടെ ഫോമും, അഗ്രസീവ് ബാറ്റിങും ജാപ്പനീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക റെക്കോഡുകളുടെ പെരുമഴയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഫോമിന്റെ കൊടുമുടിയില്‍ ഓപ്പണിങ് കോമ്പോ

ടി20 ക്രിക്കറ്റിലെ അപകടകാരികളായ ഓപ്പണിങ് സഖ്യങ്ങളിലൊന്നാണ് സഞ്ജു-അഭിഷേക് കോമ്പോ. അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ വെറും 30 പന്തിലാണ് അഭിഷേക് സെഞ്ചുറിയടിച്ചത്. രണ്ടും, മൂന്നും ടി20കളില്‍ സഞ്ജു കിടിലന്‍ അര്‍ധ സെഞ്ചുറികളും നേടി.

ജപ്പാനിലെ സാനോ ക്രിക്കറ്റ് ഗ്രൗണ്ട് താരതമ്യേന ചെറുതാണ്. വലിയ ഗ്രൗണ്ടുകളില്‍ പോലും അനായാസം സിക്‌സര്‍ പറത്തുന്ന സഞ്ജു-അഭിഷേക് സഖ്യം ഇവിടെ സിക്‌സര്‍ മഴ പെയ്യിക്കാനാണ് സാധ്യത.

തകരാന്‍ സാധ്യതയുള്ള റെക്കോഡുകള്‍

1. ടി20-യിലെ ഉയര്‍ന്ന സ്‌കോര്‍

രാജ്യാന്തര ടി20യില്‍ അപൂര്‍വമായി മാത്രമാണ് ഏതെങ്കിലും ടീം 300 കടക്കാറുള്ളത്. 2024 ഒക്ടോബര്‍ 23-ന് ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്‍സാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സ്‌കോര്‍. ഈ റെക്കോഡ് ജപ്പാനെതിരെ ഇന്ത്യ മറികടന്നേക്കാം. ടി20യില്‍ ഇന്ത്യ ഇതുവരെ 300 കടന്നിട്ടില്ല. 2024 ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരെ നേടിയ 297 റണ്‍സാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

2. പവര്‍പ്ലേയിലെ ഉയര്‍ന്ന സ്‌കോര്‍

ടി20 ക്രിക്കറ്റിലെ പവര്‍ പ്ലേയിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ഇന്ത്യ മറികടക്കാനും സാധ്യതയുണ്ട്. സെര്‍ബിയക്കെതിരെ റൊമാനിയ 5.4 ഓവറില്‍ നേടിയ 116 റണ്‍സാണ് നിലവിലെ റെക്കോഡ്.

Also Read: Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?

3. ഓപ്പണിങ് വിക്കറ്റിലെ റെക്കോഡ് കൂട്ടുക്കെട്ട്‌

ടി20 അന്താരാഷ്ട്ര മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുക്കെട്ട് എന്ന റെക്കോഡ് നേടാനും സഞ്ജുവിനും അഭിഷേകിനും സാധിക്കും. ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി, സെഞ്ചുറി, ഒരു മത്സരത്തിലെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ തുടങ്ങിയ അനവധി റെക്കോഡുകള്‍ക്കും സാധ്യതയുണ്ട്.

ബൗളര്‍മാര്‍ക്കും സാധ്യത

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ചില റെക്കോഡുകള്‍ക്കുള്ള സാധ്യതയുണ്ട്. ജപ്പാനെ ടി20യിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താക്കാനും, കൂടുതല്‍ മെയ്ഡനുകള്‍ അറിയാനുമടക്കമുള്ള അവസരങ്ങളുണ്ട്. ചുരുങ്ങിയ ഓവറുകള്‍ക്കുള്ളില്‍ ജപ്പാനെ പുറത്താക്കുകയാണ് മറ്റൊരു സാധ്യത.

വെല്ലുവിളികളുമുണ്ട്‌

ജപ്പാന്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയോ, അല്ലെങ്കില്‍ ഇന്ത്യ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയോ ചെയ്താല്‍ സഞ്ജു-അഭിഷേക് സഖ്യത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന റെക്കോഡുകള്‍ മറക്കേണ്ടി വരും. സഞ്ജു, അഭിഷേക് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച് വൈഭവ് സൂര്യവംശിയെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

English Summary

Sanju Samson and Abhishek Sharma form a dangerous opening pair for India against Japan. They are in peak form and capable of smashing multiple T20 records on a small ground. India could cross 300 runs and break the powerplay scoring record in this match. Fans expect an explosive batting display and a massive record-breaking victory.

Follow Us