AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly election 2026: വോട്ട് ചെയ്ത ശേഷം മഷി മായുന്നില്ലേ… പരിഹാരമുണ്ട്… പക്ഷെ ഈ നിയമം കൂടി അറിയണം

Indelible Ink removal Rules : വോട്ട് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ വിരലിൽ എണ്ണയോ ക്രീമോ പുരട്ടിയിട്ടുണ്ടെന്ന് പോളിംഗ് ഓഫീസർക്ക് തോന്നിയാൽ, അത് തുടച്ചുമാറ്റിയ ശേഷമേ മഷി പുരട്ടുകയുള്ളൂ. മഷി ഇടാൻ സമ്മതിക്കാതിരിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടാൻ കാരണമാകും. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം വോട്ടറെ തിരിച്ചറിയാൻ സഹായിക്കുന്ന ഈ അടയാളം നശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായി കണക്കാക്കാം.

Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 21 Apr 2026 | 08:56 PM
വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ വിരലിൽ പതിപ്പിക്കുന്ന മഷി ആദ്യ ദിവസങ്ങളിൽ അത്ര പ്രശ്നമല്ലെങ്കിലും പിന്നീടങ്ങോട്ട് ഒരു ശല്യമായി തോന്നാം. പലർക്കും ഇത് മായാൻ കാലതാമസം എടുക്കുമെന്നതാണ് ഇതിനു കാരണം. ഇത് മായ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇത് കേവലം ഒരു മഷി അടയാളമല്ല, മറിച്ച് ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനുള്ള നിയമപരമായ സുരക്ഷാ കവചം കൂടിയാണ്. (Image Credit Source : TV9 Network)

1 / 5
മഷി മായ്ക്കാൻ ശ്രമിക്കുന്നതിലെ അപകടങ്ങളും നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളും ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ഈ മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച് സൂര്യപ്രകാശം ഏൽക്കുമ്പോൾ കടും നിറമാവുകയും വിരലിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.

2 / 5
ഇത് വെള്ളം കൊണ്ടോ സോപ്പ് ഉപയോഗിച്ചോ കഴുകിക്കളയാൻ സാധിക്കില്ല. ചർമ്മത്തിന്റെ പുറംപാളികൾ സ്വാഭാവികമായി കൊഴിഞ്ഞുപോകുമ്പോൾ മാത്രമേ ഇത് പൂർണ്ണമായും മാഞ്ഞുപോവുകയുള്ളൂ. ഇതിന് ഏകദേശം 2 മുതൽ 4 ആഴ്ച വരെ സമയമെടുക്കും. മഷി മായ്ക്കാൻ ശ്രമിച്ചാലുള്ള നിയമപരമായ പ്രശ്നങ്ങൾ ആണ് മറ്റൊന്ന്. വോട്ട് ചെയ്യുന്നതിന് മുൻപോ ശേഷമോ മഷി മായ്ക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കാം. മഷി മായ്ക്കാൻ ശ്രമിക്കുന്നത് കള്ളവോട്ട് ചെയ്യാനുള്ള ഉദ്ദേശ്യമായി വ്യാഖ്യാനിക്കപ്പെട്ടാൽ അത് ശിക്ഷാർഹമാണ്.

3 / 5
വോട്ട് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ വിരലിൽ എണ്ണയോ ക്രീമോ പുരട്ടിയിട്ടുണ്ടെന്ന് പോളിംഗ് ഓഫീസർക്ക് തോന്നിയാൽ, അത് തുടച്ചുമാറ്റിയ ശേഷമേ മഷി പുരട്ടുകയുള്ളൂ. മഷി ഇടാൻ സമ്മതിക്കാതിരിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടാൻ കാരണമാകും. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം വോട്ടറെ തിരിച്ചറിയാൻ സഹായിക്കുന്ന ഈ അടയാളം നശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായി കണക്കാക്കാം.

4 / 5
ഇന്റർനെറ്റിൽ സാനിറ്റൈസർ, നെയിൽ പോളിഷ് റിമൂവർ തുടങ്ങിയവ ഉപയോഗിച്ച് മഷി മായ്ക്കാമെന്ന പറയപ്പെടുന്നു. ഇത് പൂർണമായും ​ഗുണപ്രദമല്ലെന്നതാണ് സത്യം. ഭാ​ഗീകമായി മഷി മായ്ക്കാൻ ഈ വഴികൾ സഹായിക്കും. എന്നാൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ അലർജിയോ പൊള്ളലോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

5 / 5
Follow Us