രണ്ടാം തവണയും പര്‍പ്പിള്‍ തൊപ്പി ഉറപ്പിച്ച് അഖില്‍ സ്‌കറിയ, ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കൃഷ്ണ പ്രസാദിന് 'നേരിയ' വെല്ലുവിളി | Kerala cricket league season 2 stats, Akhil Scaria leads the race for the Purple Cap, Krishna Prasad tops the list of run getters Malayalam news - Malayalam Tv9

KCL 2025 Stats: രണ്ടാം തവണയും പര്‍പ്പിള്‍ തൊപ്പി ഉറപ്പിച്ച് അഖില്‍ സ്‌കറിയ, ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കൃഷ്ണ പ്രസാദിന് ‘നേരിയ’ വെല്ലുവിളി

Updated On: 

07 Sep 2025 17:00 PM

Kerala cricket league 2025 Orange Cap and Purple Cap: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഫൈനല്‍ ഇന്ന് നടക്കും. കിരീടം സ്വന്തമാക്കാന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും, കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. ഒപ്പം ഓറഞ്ച്, പര്‍പിള്‍ ക്യാപുകള്‍ക്കുള്ള പോരാട്ടവും പൊടിപൊടിക്കും

1 / 5കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഫൈനല്‍ ഇന്ന് നടക്കും. കിരീടം സ്വന്തമാക്കാന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും, കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. ഒപ്പം ഓറഞ്ച്, പര്‍പിള്‍ ക്യാപുകള്‍ക്കുള്ള പോരാട്ടവും പൊടിപൊടിക്കും. തുടര്‍ച്ചയായ രണ്ടാം സീസണിലും വിക്കറ്റ് വേട്ടക്കാരില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരമായ അഖില്‍ സ്‌കറിയയാണ് ഒന്നാമത് (Image Credits:  facebook.com/calicutglobstarsofficial)

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഫൈനല്‍ ഇന്ന് നടക്കും. കിരീടം സ്വന്തമാക്കാന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും, കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. ഒപ്പം ഓറഞ്ച്, പര്‍പിള്‍ ക്യാപുകള്‍ക്കുള്ള പോരാട്ടവും പൊടിപൊടിക്കും. തുടര്‍ച്ചയായ രണ്ടാം സീസണിലും വിക്കറ്റ് വേട്ടക്കാരില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരമായ അഖില്‍ സ്‌കറിയയാണ് ഒന്നാമത് (Image Credits: facebook.com/calicutglobstarsofficial)

2 / 5

11 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകളാണ് ഈ ഓള്‍ റൗണ്ടര്‍ വീഴ്ത്തിയത്. അഖിലിന്റെ ടീം സെമിയില്‍ തോറ്റ് പുറത്തായെങ്കിലും, പര്‍പ്പിള്‍ ക്യാപ് താരം ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു. ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ അമല്‍ എജിയാണ് രണ്ടാമത്. 11 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. അഖിലിനെ മറികടക്കണമെങ്കില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ അമലിന് 9 വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടി വരും. അത് അസാധ്യവുമാണ്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായ രണ്ടാം സീസണിലും പര്‍പ്പിള്‍ ക്യാപ് അഖില്‍ സ്വന്തമാക്കിയെന്ന് നിസംശയം ഉറപ്പിക്കാം (Image Credits: facebook.com/calicutglobstarsofficial)

3 / 5

അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ക്യാപ്റ്റനായ കൃഷ്ണ പ്രസാദ് ഓറഞ്ച് ക്യാപ് ഏറെക്കുറെ സ്വന്തമാക്കിയെന്ന് പറയാം. 10 മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള അഹമ്മദ് ഇമ്രാനും, മൂന്നാമതുള്ള സഞ്ജു സാംസണും കെസിഎല്ലില്‍ ഈ സീസണില്‍ ഇനി കളിക്കില്ല (Image Credits: facebook.com/KeralaCricketLeagueT20)

4 / 5

11 മത്സരങ്ങളില്‍ നിന്ന് 437 റണ്‍സാണ് തൃശൂര്‍ ടൈറ്റന്‍സ് താരമായ അഹമ്മദ് ഇമ്രാന്‍ നേടിയത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാംസണ്‍ ആറു മത്സരങ്ങളില്‍ നിന്ന് 368 റണ്‍സ് അടിച്ചുകൂട്ടി. തൃശൂര്‍ ടൈറ്റന്‍സ് പുറത്തായതിനാല്‍ അഹമ്മദ് ഇമ്രാന് കളിക്കാനാകില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഫൈനലിലെത്തിയെങ്കിലും ഏഷ്യാ കപ്പിനായി ദുബായിലാണ് സഞ്ജു (Image Credits: facebook.com/KochiBlueTigersOfficial)

5 / 5

നാലാമതുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഓപ്പണര്‍ വിനൂപ് മനോഹരനാണ് കൃഷ്ണപ്രസാദിന്റെ നേരിയ വെല്ലുവിളി. 11 മത്സരങ്ങളില്‍ 344 റണ്‍സാണ് വിനൂപ് നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 136 റണ്‍സ് നേടാനായാല്‍ ഓറഞ്ച് ക്യാപ് വിനൂപിന്റെ തലയിലെത്തും. അത് തീര്‍ത്തും അസാധ്യമെന്ന് പറയാനാകില്ല. എന്നാല്‍ അതത്ര എളുപ്പമവുമല്ല. അതുകൊണ്ട് തന്നെ കൃഷ്ണപ്രസാദ് ഓറഞ്ച് ക്യാപ് സ്വന്തമാക്കാനാണ് സാധ്യത കൂടുതല്‍ (Image Credits: facebook.com/KeralaCricketLeagueT20)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും