Kerala Gold Rate: എന്റെ ഭഗവത്യേ….സ്വര്‍ണവില പിന്നെയും കൂടി, 1.15 ലക്ഷത്തിലേക്ക് എത്തിയല്ലോ നാഥാ
January 21 Wednesday Noon Gold Rate in Kerala: 3,680 രൂപയായിരുന്നു ബുധനാഴ്ച രാവിലെ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്റെ വില 1,13,520 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 460 രൂപയും വര്‍ധിച്ച് 14,190 രൂപയിലേക്കും വിലയെത്തി.

സ്വര്‍ണത്തെ കുറിച്ച് സംസാരിക്കാന്‍ പോലും പലര്‍ക്കും താത്പര്യമില്ലത്രേ, കാരണം വിലക്കയറ്റം തന്നെ. പറഞ്ഞ് പറഞ്ഞ് എന്തിനാ വെറുതെ സ്വര്‍ണമോഹം മനസില്‍ ഉണ്ടാക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളിലാണ് കേരളത്തില്‍ ഇപ്പോള്‍ സ്വര്‍ണവില മാറിമറിയുന്നത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും സ്വര്‍ണവിലയിലെ അക്കങ്ങള്‍ മാറിയിട്ടുണ്ടാകും. എന്തായാലും ജനുവരി 21 ബുധനാഴ്ചയും ഇതിനോടകം രണ്ട് തവണ വില മാറിയിട്ടുണ്ട്. (Image Credits: Getty Images)

3,680 രൂപയായിരുന്നു ബുധനാഴ്ച രാവിലെ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്റെ വില 1,13,520 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 460 രൂപയും വര്‍ധിച്ച് 14,190 രൂപയിലേക്കും വിലയെത്തി.

എന്നാല്‍ ഈ വിലകേട്ടുള്ള ഞെട്ടല്‍ മാറും മുമ്പ്, സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് സ്വര്‍ണം ഉയരുന്നുവെന്ന് വേണമെങ്കില്‍ പറയാം.

കേരളത്തില്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ രണ്ട് തവണ സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നു. രണ്ടാം തവണ ഇപ്പോള്‍ 1,15,320 രൂപയിലേക്കാണ് സ്വര്‍ണം നടന്നുകയറിയത്. 1,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 225 രൂപയും കൂടി 14,415 രൂപയായും വില മാറി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് നിലവില്‍ 4,866 ഡോളറാണ് വില. രൂപയുടെ മൂല്യം ഇടിയുന്നത്, ട്രംപിന്റെ അന്താരാഷ്ട്ര നയങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവില ഇനിയും കുതിക്കുന്നതിന് കാരണമാകും.