സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും | Kerala Gold Rate Forecast for April 27 to May 3, What to Expect for Gold Prices in This Week Amid Middle East Conflict Malayalam news - Malayalam Tv9

Kerala Gold Rate: സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും

Updated On: 

26 Apr 2026 | 02:23 PM

Kerala Gold Rate Forecast: വിവാഹ സീസണിൽ വില ഉയരുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിലയിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും ഈ ആഴ്ചയിലാകെ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് ശതമാനത്തിലധികമാണ് സ്വർണനിരക്ക് കുറഞ്ഞത്. യുഎസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകളും ഫലപ്രദമാകാത്തതാണ് വിലയിലെ ഇടിവിന് കാരണം.

1 / 5
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആഭരണപ്രേമികളും സാധാരണക്കാരും. വിവാഹ സീസണിൽ വില ഉയരുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിലവിൽ പവന് 1,12,960 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 14,120 രൂപയാണ് നൽകേണ്ടത്. വിപണി വില എത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. (Image Credit source: PTI)

2 / 5
വിലയിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും ഈ ആഴ്ചയിലാകെ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് ശതമാനത്തിലധികമാണ് സ്വർണനിരക്ക് കുറഞ്ഞത്. യുഎസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകളും ഫലപ്രദമാകാത്തതാണ് വിലയിലെ ഇടിവിന് കാരണം. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പത്തിന് കാരണമാവുകയും ഉയർന്ന പലിശ നിരക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

3 / 5
സംഘർഷം നീണ്ടുനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കാം. എന്നാൽ നേരിയ വർദ്ധനവിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇറാനും യുഎസും തമ്മിൽ പാക്കിസ്ഥാനിൽ നടക്കുമെന്ന് കരുതുന്ന സമാധാന ചർച്ചകളാകും വരും ദിവസത്തിലെ സ്വർണവിലയ്ക്ക് നിർണായകമാകുന്നത്.

4 / 5
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ രാജ്യാന്ത തലത്തിൽ ക്രൂഡ് ഓയിൽ വില കുറയും. ഇത് ഡോളർ സൂചികയുടെ ഇടിവിനും സ്വർണവിലയുടെ മുന്നേറ്റത്തിനും കാരണമാകും. ഡോളർ താഴുന്നതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാവുന്നതും ഡിമാൻഡ് കൂടുന്നതുമാണ് സ്വർണവില കൂടാൻ കാരണമാകുന്നത്.

5 / 5
അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ സ്വർണവില ഇനിയും ഇടിയും. ഇന്ത്യയിലടക്ക് ഓഹരി വിപണികളിൽ നഷ്ടത്തിലാകാനും സാധ്യതയുണ്ട്. സാധാരണയായി യുദ്ധ സമയത്ത് സ്വർണവില കൂടുകയാണ് പതിവെങ്കിലും ഇവിടെ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതാണ് തിരിച്ചടിയാവുന്നത്. കേന്ദ്രബാങ്കിന്റെ അടിസ്ഥാന പലിശ നിരക്കും നിർണായകമാണ്.

Follow Us
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി