AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen Tips: ഫ്രോസൺ ഗ്രീൻ പീസ് രുചി കുറയാതെ എങ്ങനെ പാചകം ചെയ്യാം? ഇതാ എളുപ്പവഴികൾ

Frozen Green Peas Cooking Tips: കടയിൽ നിന്ന് വാങ്ങുന്ന ഫ്രോസൺ ഗ്രീൻ പീസ് (Frozen Green Peas) ഉപയോഗിച്ച് കറി ഉണ്ടാക്കുമ്പോൾ ചിലപ്പോഴെങ്കിലും അത് കട്ടി കൂടിയതോ, റബ്ബർ പോലെയാകുന്നതോ അല്ലെങ്കിൽ തനതായ പച്ചനിറം കിട്ടാതെ വരുന്നതോ പല വീട്ടമ്മമാരുടെയും പരാതിയാണ്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രെഷ് ഗ്രീൻ പീസ് പാചകം ചെയ്യുന്ന അതേ രുചിയിലും നുറത്തിലും ഫ്രോസൺ പീസും പാചകം ചെയ്തെടുക്കാവുന്നതേയുള്ളൂ.

Kitchen Tips: ഫ്രോസൺ ഗ്രീൻ പീസ് രുചി കുറയാതെ എങ്ങനെ പാചകം ചെയ്യാം? ഇതാ എളുപ്പവഴികൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 25 Jul 2026 | 05:10 PM

അപ്പത്തിൻ്റെയും ഇടിയപ്പത്തിൻ്റെയും കൂടെ നല്ല ​ഗ്രീൻ പീസ് കറി കൂടെയുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ… പ്ലേറ്റ് കാലിയായത് തന്നെ. കടയിൽ നിന്ന് വാങ്ങുന്ന ഫ്രോസൺ ഗ്രീൻ പീസ് (Frozen Green Peas) ഉപയോഗിച്ച് കറി ഉണ്ടാക്കുമ്പോൾ ചിലപ്പോഴെങ്കിലും അത് കട്ടി കൂടിയതോ, റബ്ബർ പോലെയാകുന്നതോ അല്ലെങ്കിൽ തനതായ പച്ചനിറം കിട്ടാതെ വരുന്നതോ പല വീട്ടമ്മമാരുടെയും പരാതിയാണ്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രെഷ് ഗ്രീൻ പീസ് പാചകം ചെയ്യുന്ന അതേ രുചിയിലും നുറത്തിലും ഫ്രോസൺ പീസും പാചകം ചെയ്തെടുക്കാവുന്നതേയുള്ളൂ. അതിനാൽ ഫ്രോസൺ ​ഗ്രീൻ പീസ് പാചകം ചെയ്യുന്നതിന് മുമ്പായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: എണ്ണ ചൂടാക്കി വീണ്ടും ഉപയോഗിക്കാറുണ്ടോ? അറിയാം ഇതിന് പിന്നിലെ അപകടങ്ങൾ

തണുപ്പ് മാറ്റാം

ഫ്രിഡ്ജിൽ നിന്ന് നേരിട്ട് എടുത്ത് ചൂടുള്ള എണ്ണയിലേക്കോ തിളപ്പിച്ച വെള്ളത്തിലേക്കോ ഫ്രോസൺ ​ഗ്രീൻ പീസ് ഒരിക്കലും ഇടരുത്. പാചകം ചെയ്യുന്നതിന് 10-15 മിനിറ്റ് മുൻപ് ഫ്രോസൺ പീസ് എടുത്ത് സാധാരണ വെള്ളത്തിൽ തണുപ്പ് മാറുന്നതിനായി ഇട്ടുവെക്കുക. ഇത് പീസിലെ തണുപ്പ് ഉരുകാനും അത് സോഫ്റ്റാകാനും സഹായിക്കും.

നിറവും രുചിയും

ഗ്രീൻ പീസിന്റെ നല്ല പച്ചനിറവും രുചിയും നിലനിർത്താനുള്ള ഏറ്റവും മികച്ച വഴിയാണ് പറയാൻ പോകുന്നത്. ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് അല്പം പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർക്കുക. പഞ്ചസാര ചേർക്കുന്നതിലൂടെ അതിൻ്റെ പച്ചനിറം നിലനിർത്താൻ സഹായിക്കും. ഈ വെള്ളത്തിലേക്ക് ​ഗ്രീൻ പീസ് ഇട്ട് 2 മിനിറ്റ് മാത്രം വേവിക്കുക. ഉടൻ തന്നെ ഗ്രീൻ പീസ് കോരി ഐസ് വെള്ളത്തിലേക്ക് മാറ്റുക. ഈ പ്രക്രിയ ഗ്രീൻ പീസ് വെന്തുപോകാതെ നിലനിർത്തുകയും കട്ടി കുറച്ച് മൃദുവാക്കുകയും ചെയ്യും.

അമിതമായി വേവിക്കരുത്

ഫ്രോസൺ പീസ് കമ്പനിയിൽ വെച്ച് തന്നെ പകുതി വേവിച്ചാണ് പാക്കറ്റിലാക്കുന്നത് എന്ന് പലർക്കും അറിയില്ല. അതിനാൽ ഇത് വീണ്ടും കൂടുതൽ സമയം വേവിച്ചാൽ അതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുകയും അത് റബ്ബർ പോലെ കട്ടിയുള്ളതാവുകയും ചെയ്യും. കറികളിലോ ഫ്രൈഡ് റൈസിലോ പാചകത്തിന്റെ അവസാന 2-3 മിനിറ്റിൽ മാത്രം ​ഗ്രീൻ പീസ് ചേർക്കുക.

ബട്ടർ / നെയ്യ് ഉപയോഗിക്കാം

​ഗ്രീൻ പീസ് ഉപ്പുമാവിലോ പുലാവിലോ ചേർക്കുന്നതിന് മുൻപ് അല്പം ബട്ടറിലോ നെയ്യിലോ 1 മിനിറ്റ് ചെറുതായി വഴറ്റിയെടുത്താൽ അതിന്റെ സ്വാഭാവിക മണം മാറി നല്ല രുചിയും മനോഹരമായ തിളക്കവും ലഭിക്കും.

പരിശോധിക്കാം

വളരെക്കാലമായി ഫ്രീസറിൽ ഇരിക്കുന്ന ഗ്രീൻ പീസാണ് ഉപയോഗിക്കുന്നതെങ്കിൽ, പാചകത്തിന് മുൻപ് ഇതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പീസ് ഒരു പ്ലേറ്റിലേക്ക് നിരത്തിയിടുക. നിറം മങ്ങിയതും, വറ്റിവരണ്ട് ചുളിഞ്ഞതുമായ പീസുകൾ അതിൽ നിന്ന് മാറ്റുക. ഇവ കറിയുടെ രുചിയും മണവും എല്ലാം നഷ്ടപ്പെടുത്തും.

ചെയ്യാൻ പാടില്ലാത്തത്

  • ഫ്രോസൺ പീസ് പ്രഷർ കുക്കറിൽ ഇട്ട് കൂടുതൽ നേരം വിസിൽ അടുപ്പിക്കരുത്.
  • പാക്കറ്റിൽ നിന്ന് നേരിട്ട് തിളയ്ക്കുന്ന കറിയിലേക്ക് ഇടരുത്.
  • മൈക്രോവേവിൽ ഇട്ട് അമിതമായി ചൂടാക്കരുത്. ഇത് പീസ് വറ്റിവരണ്ടുപോകാൻ ഇടയാക്കും.

English Summary:

Frozen green peas are a kitchen staple that can instantly add colour, sweetness and nutrition to everything from curries and pulao to pasta and stir-fries. Here Is How to Cook Frozen Green Peas the Right Way for Better Taste And Color.

Follow Us